Advertisement

അംഗപരിമിതയായ പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

March 17, 2022
2 minutes Read
man raped 17 year old differently abled girl

തൃശൂരിൽ അംഗപരിമിതയായ പെൺകുട്ടിയെ ലൈംഗിക പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. എട്ടുമുന കോലിയൻ വീട്ടിൽ രാഗേഷിനെ (21 വയസ്) നെടുപുഴ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ടി.ജി. ദിലീപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ( man raped 17 year old differently abled girl )

ടിക് ടോക്ക് വഴിയാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് രണ്ട് വർഷത്തോളമായി പെൺകുട്ടിയുമായി നിരന്തര ബന്ധം സ്ഥാപിച്ച പ്രതി പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയുമായിരുന്നു. പ്രതിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത പൊലീസ് ഫോണിൽ അശ്ലീല വീഡിയോകൾ കണ്ടെത്തി.

സബ് ഇൻസ്‌പെക്ടർ അനിൽകുമാർ, സീനിയർ വനിതാ സിവിൽ പൊലീസ് ഓഫിസർ സിന്റി, സിവിൽ പൊലീസ് ഓഫിസർമാരായ രതീഷ്.കെ. മാരാത്ത്, ശ്രീനാഥ് , നിശാന്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത് . പോക്‌സോയടക്കമുള്ള വകുപ്പുകൾ ചുമത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Story Highlights: man raped 17 year old differently abled girl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top