Advertisement

ഇന്ത്യയിലെ റഷ്യൻ അംബാസിഡർ ചുമതലയേറ്റു

March 17, 2022
2 minutes Read
Russian ambassador to India presented credentials

ഇന്ത്യയിലെ റഷ്യൻ അംബാസിഡർ ചുമതലയേറ്റു. പുതിയ അംബാസിഡറായി ചുമതലയേറ്റ ഡെനിസ് ഇവ്ഗീനിവിച്ച് അലിപോവ് രാഷ്ട്രപതി ഭവനിലെത്തി പ്രസിഡന്റ് രാംനാഥ് കോവിന്ദിന് ക്രിഡൻഷ്യലുകൾ കൈമാറി. ( Russian ambassador to India presented credentials )

റഷ്യയും ഇന്ത്യയും തമ്മിൽ വർഷങ്ങളായി നിലനിന്ന് പോരുന്ന നയതന്ത്ര ബന്ധത്തെയും പങ്കാളിത്തത്തേയും ഊട്ടിയുറപ്പിച്ചുവെന്ന് റഷ്യൻ എംബസി ഫേസ്ബുക്കിൽ കുറിച്ചു.

ഡെന്നിസിനൊപ്പം ചുമതലയേറ്റ മറ്റ് നാല് രാജ്യങ്ങളിലെ അംബാസിഡർമാരും രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ക്രഡൻഷ്യലുകൾ കൈമാറി. കാനഡ ഹൈ കമ്മീഷ്ണർ കാമറൂൺ ഡിൻ മക്കേയ്, ഇന്തോനേഷ്യയുടെ ഇന ഹംഗനിംഗിത്യാസ്, അൾജീരയയുടെ അബ്ദറഹ്മാൻ ബംഗൂരേ, മലാവി ഹൈ കമ്മീഷ്ണർ ലിയോണാർഡ് സെൻസ എന്നിവരും രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ക്രിഡൻഷ്യലുകൾ കൈമാറി.

പുതിയ ചുമതലയിൽ അനമോദനം അറിയിച്ചുകൊണ്ട് രാഷ്ട്രപതി ഓരോ രാജ്യത്തേയും പ്രതിനിധികളുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി.

https://www.twentyfournews.com/wp-content/uploads/2022/03/Untitled.mp4

Story Highlights: Russian ambassador to India presented credentials

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top