Advertisement

തൃശൂർ പാലക്കാട് റൂട്ടിൽ ദേശീയ പാതയിലൂടെയുള്ള സ്വകാര്യ ബസ് സർവീസ് ഇന്ന് സ്തംഭിച്ചേക്കും

March 17, 2022
1 minute Read

തൃശൂർ പാലക്കാട് റൂട്ടിൽ ദേശീയ പാതയിലൂടെയുള്ള സ്വകാര്യ ബസ് സർവീസ് ഇന്ന് സ്തംഭിച്ചേക്കും. പന്നിയങ്കര ടോൾ പ്ലാസയിൽ ബസുകൾ ടോൾ നൽകണമെന്ന നിബന്ധന അംഗീകരിക്കില്ലെന്നാണ് ബസ് ഉടമകളുടെ തീരുമാനം. ടോൾ പ്ലാസയിൽ സ്വകാര്യ ബസുകൾ തടഞ്ഞാൽ സർവീസ് നിർത്തിവയ്ക്കാനാണ് തീരുമാനം.

കഴിഞ്ഞ ദിവസം വടക്കഞ്ചേരി സിഐയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയിട്ടും പ്രശ്ന പരിഹാരം ഉണ്ടായില്ല. ശനിയാഴ്ച തരൂർ എംഎൽഎ പിപി സുമോദിൻ്റെ സാന്നിധ്യത്തിൽ ചേരുന്ന യോഗം വരെയെങ്കിലും പിരിവ് ഒഴിവാക്കണമെന്ന് ബസ് ഉടമകൾ ആവശ്യമുന്നയിച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് സർവീസ് നിർത്താൻ നിർബന്ധിതമായതെന്ന് ബസ് ഉടമകൾ പറയുന്നു. ഒരു ബസിൻ്റെ 50 സർവീസുകൾക്ക് 9400 രൂപയാണ് ടോൾ നിരക്കായി നൽകേണ്ടി വരുന്നത്.

Story Highlights: thrissur palakkad private bus service

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top