യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുഖത്തും ശരീര ഭാഗങ്ങളിലും പരിക്ക്

യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് തൊണ്ടയാട്ടിലാണ് സംഭവം. ആക്രമണം നടത്തിയ വിഷ്‌ണുവിനെ (28) നാട്ടുകാരാണ് പിടികൂടിയത്. തുടർന്ന് പ്രദേശവാസികൾ പൊലീസുമായി ബന്ധപ്പെടുകയായിരുന്നു. ഇരുവരും കണ്ണൂര്‍ സ്വദേശികളാണ്.
Read Also : വ്യാജമൊഴി നല്‍കാന്‍ ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയെന്ന സാക്ഷിയുടെ ഹര്‍ജി; സര്‍ക്കാര്‍ നിലപാട് തേടി കോടതി
മുഖത്തും ശരീര ഭാഗങ്ങളിലും പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാവിലെ ആശുപത്രിയിൽ ജോലിക്ക് വരുമ്പോഴാണ് അപ്രതീക്ഷിതമായി യുവാവിന്റെ ഭാഗത്തുനിന്ന് ആസിഡ് ആക്രമണമുണ്ടായത്. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടത്തി വരുകയാണെന്ന് പൊലീസ് അറിയിച്ചു.
നാട്ടുകാരുടെ മര്‍ദനമേറ്റ വിഷ്‌ണുവിനെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Story Highlights: Acid attack on young woman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here