Advertisement

ഐഎഫ്എഫ്‌കെ; ആദ്യ ദിനം കൈയടക്കി അയാം യുവര്‍ മാന്‍

March 18, 2022
Google News 1 minute Read

രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ദിവസം പ്രേക്ഷക പ്രീതി നേടി മരിയ ഷ്രാഡറുടെ ഐ ആം യുവര്‍ മാന്‍. യന്ത്രമനുഷ്യര്‍ക്കൊപ്പമുള്ള ആധുനികജീവിതം പ്രമേയമാക്കിയ ഈ ജര്‍മ്മന്‍ ചിത്രം നിറഞ്ഞ സദസിലായിരുന്നു പ്രദര്‍ശിപ്പിച്ചത്.

സ്വവര്‍ഗാനുരാഗികളായ രണ്ടു യുവാക്കള്‍ കുട്ടികളുടെ സംരക്ഷരാകുന്ന ഉറുഗ്വന്‍ ചിത്രം ദി എംപ്ലോയര്‍ ആന്‍ഡ് ദി എംപ്ലോയീയുടെ ഇന്ത്യയിലെ ആദ്യപ്രദര്‍ശനവും നിറഞ്ഞ കൈയടിയോടെ പ്രേക്ഷകര്‍ വരവേറ്റു.
മനോലോ നിയെതോ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമായിരുന്നു വെള്ളിയാഴ്ചത്തേത്. കൊവിഡ് ബാധയെ തുടര്‍ന്ന് ജീവിതം പ്രതിസന്ധിയിലായ ഇറാനിയന്‍ വനിതയുടെ കഥ പറഞ്ഞ നയന്റീന്‍, ഹൈവ്, ലീവ് നോ ട്രെയ്‌സസ്, ലാമ്പ് എന്നീ ചിത്രങ്ങളും ആദ്യ ദിനത്തില്‍ ശ്രദ്ധനേടി.

ഉദ്ഘാടന ചിത്രമായ രഹ്ന മറിയം നൂറിന് മികച്ച വരവേല്‍പ്പാണ് ലഭിച്ചത്.

Story Highlights: i am your man IFFK

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here