കോടതി ജീവനക്കാരെ ആക്രമിച്ച യുവാവ് പിടിയിൽ

കോടതി ആമീനെയും പ്രോസസറെയും കൈയേറ്റം ചെയ്ത യുവാവ് കൊല്ലം അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായി. കൊല്ലം തൃക്കടവൂർ മതിലിൽ നമ്പാരത്ത്മുക്കിൽ വിളയിൽ വീട്ടിൽ അഭിഷേക് ബാബുവിനെയാണ് (36) അറസ്റ്റ് ചെയ്തത്. ബാബുവിന്റെ ഭാര്യ ചവറ കുടുംബ കോടതിയിൽ നൽകിയ പരാതിയിലെ ഉത്തരവ് നടപ്പാക്കാൻ എത്തിയ കോടതി ആമീനും പ്രോസസറുമാണ് ആക്രമിക്കപ്പെട്ടത്.
Read Also : കള്ളനെ പൊക്കാൻ ‘കള്ളൻ അശോകൻ’ എന്ന പേരിൽ വാട്ട്സ് ആപ്പ് ഗ്രൂപ്പ് തുടങ്ങി ഹോസ്‌ദുർഗ് പൊലീസ്
ഇയാളുടെ വസ്തുവും വീടും ഭാര്യയുടെ പരാതിയിൽ കോടതി അറ്റാച്ച് ചെയ്തിരുന്നു. അറ്റാച്ച് ചെയ്ത കോടതി ഉത്തരവുമായെത്തിയ കോടതി ഉദ്യോഗസ്ഥനായ ഷിജുകുമാറും കൂടെയുണ്ടായിരുന്ന കോടതി ജീവനക്കാരനുമാണ് ആക്രമിക്കപ്പെട്ടത്.
ഉത്തരവ് കൈപ്പറ്റിയ അഭിഷേക് വാറണ്ടും കൈപ്പറ്റ് രസീതും കീറിയെറിയുകയും കോടതി ആമീനെയും പ്രോസസറെയും കൈയേറ്റം ചെയ്യുകയുമായിരുന്നു. കോടതി ഉദ്യോഗസ്ഥനായ ഷിജുകുമാർ നൽകിയ പരാതിയിലാണ് അഞ്ചാലുംമൂട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കോടതി ജീവനക്കാരുടെ ജോലി തടസപ്പെടുത്തിയതിനും അസഭ്യം വിളിച്ച് ആക്രമിച്ചതിനുമാണ് കേസെടുത്തത്.
Story Highlights: Man arrested for assaulting court staff
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here