രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്: എ.എ.റഹീമും പി. സന്തോഷ് കുമാറും നാമനിര്‍ദ്ദേശ പത്രിക സമർപ്പിച്ചു

രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥികളായ എ.എ. റഹീമും പി. സന്തോഷ് കുമാറും നാമനിർദേശ പത്രിക സമർപ്പിച്ചു. വരണാധികാരി കവിതാ ഉണ്ണിത്താന് മുന്‍പാകെയാണ് സമര്‍പ്പിച്ചത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒപ്പമെത്തിയാണ് പത്രിക സമര്‍പ്പിച്ചത്. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനും കൂടെ ഉണ്ടായിരുന്നു.
രാജ്യം ഗുരുതരമായ സാഹചര്യത്തിലൂടെ കടന്നു പോകുന്ന ഘട്ടത്തില്‍ വലിയ ഉത്തരവാദിത്വമാണ് പാര്‍ട്ടി ഏല്‍പ്പിച്ചതെന്നും യുവതി യുവാക്കളുടെ ശബ്ദമായി മാറാന്‍ ശ്രമിക്കുമെന്നും എ എ റഹീം പറഞ്ഞു. ഏല്‍പ്പിച്ച ഉത്തരവാദിത്വം കൃത്യമായി നിര്‍വഹിക്കുമെന്നും പി സന്തോഷ് കുമാറും പറഞ്ഞു.
Read Also : ഫേസ്ഐഡിയ്ക്ക് ഇനി മാസ്കുകൾ തടസമല്ല; ഐഫോൺ അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ…
എഎ റഹീം ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡൻറാണ്. എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം തുടങ്ങിയ പദവികൾ റഹീം വഹിച്ചിട്ടുണ്ട്. 2011ൽ വർക്കലയിൽ നിന്ന് കഹാറിനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.പി എ മുഹമ്മദ് റിയാസ് മന്ത്രിയായതോടെ റഹീം ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡൻറായത്.
Story Highlights: rajya-sabha-by-elections-the-left-front-candidates-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here