Advertisement

വധഗൂഢാലോചന കേസ്; സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ ഭാര്യയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി

March 19, 2022
1 minute Read

ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ഐ ടി വിദഗ്‌ധൻ സായ് ശങ്കറിന്റെ ഭാര്യയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. കോഴിക്കോട്ടെ വീട്ടിൽവെച്ചാണ് ചോദ്യം ചെയ്യൽ നടന്നത്. സായ് ശങ്കറിനെ പത്ത് ദിവസമായി കണ്ടില്ലെന്ന് ഭാര്യ എസ്സ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. എസ്സ വിവരങ്ങൾ കൃത്യമായി പറഞ്ഞില്ലെന്നും ഇനിയും ചോദ്യം ചെയ്യുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. ദിലീപിന്റെ ഫോൺ രേഖകൾ നശിപ്പിക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടർ സായ് ശങ്കറുടെ ഭാര്യയുടേതായിരുന്നു.

കേസിൽ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ദിവസം സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചെങ്കിലും ഇയാൾ ഹാജരായിരുന്നില്ല. കൊവിഡ് രോഗ ലക്ഷണം ഉണ്ടെന്നും പത്ത് ദിവസം സാവകാശം വേണമെന്നുമാണ് ഇയാൾ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ കൊവിഡ് പരിശോധനാഫലം ഹാജരാക്കിയില്ല.

Read Also : ദിലീപിന്റെ അഭിഭാഷകൻ അഡ്വ ബി രാമൻപിള്ളയെ ചോദ്യം ചെയ്തേക്കുമെന്ന് ക്രൈംബ്രാഞ്ച് എസ്.പി

അതേസമയം, ഹൈക്കോടതി നിർദേശ പ്രകാരം നാല് മൊബൈല്‍ ഫോണുകളാണ് ദിലീപ് ഹാജരാക്കിയത്. എന്നാൽ ഹൈക്കോടതിക്ക് കൈമാറുന്നതിന് മുമ്പ് ഈ ഫോണുകളിലെ രേഖകൾ നശിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. രണ്ട് മൊബൈല്‍ ഫോണുകളില്‍ ക്രമക്കേട് നടത്തിയത് മൂംബൈയിലെ ലാബിൽ വെച്ചാണ്. മറ്റ് രണ്ടെണ്ണം സൈബർ വിദഗ്ദന്‍ സായ് ശങ്കറിന‍്റെ സഹായത്തോടെ കൊച്ചിയിൽ വച്ചാണെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ ആരോപണം.

Story Highlights: Dileep conspiracy case -crime branch

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top