സന്തോഷത്തില്‍ സ്ഥാനം 136, വെറുപ്പിന്റെ പട്ടികയില്‍ ഇന്ത്യ ഒന്നാമതാകും; രാഹുല്‍ ഗാന്ധി

ഇന്ത്യ വൈകാതെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പട്ടികയില്‍ ഒന്നാമതെത്തിയേക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഐക്യരാഷ്ട്ര സഭയുടെ പിന്തുണയോടെ തയാറാക്കിയ ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടിക ട്വീറ്റ് ചെയ്തുകൊണ്ടാണ് രാഹുൽ ഗാന്ധിയുടെ വിമര്‍ശനം. ഈ പട്ടികയില്‍ 136-ാം സ്ഥാനത്താണ് ഇന്ത്യ.
സന്തോഷ സൂചികയ്ക്ക് പുറമേ ആഗോളതലത്തില്‍ പട്ടിണി, സ്വാതന്ത്ര്യം എന്നീ സൂചികകളിലെ ഇന്ത്യയുടെ സ്ഥാനം കൂടി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുൽ പരോക്ഷ വിമര്‍ശനം ഉന്നയിച്ചത്.
‘പട്ടിണിയുടെ പട്ടികയില്‍ 101-ാം റാങ്ക്, സ്വാതന്ത്ര്യത്തിന്റെ പട്ടികയില്‍ 119-ാം സ്ഥാനം, സന്തോഷത്തിന്റെ പട്ടികയില്‍ 136-ാം റാങ്ക്. പക്ഷേ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പട്ടികയില്‍ ഇന്ത്യ വൈകാതെ ഒന്നാമതെത്തിയേക്കുമെന്ന് ‘- രാഹുല്‍ ട്വീറ്റ് ചെയ്തു.
Hunger Rank: 101
— Rahul Gandhi (@RahulGandhi) March 19, 2022
Freedom Rank: 119
Happiness Rank: 136
But, we may soon top the Hate and Anger charts! pic.twitter.com/pJxB4p8DEt
അതേസമയം തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യം ഫിന്‍ലന്‍ഡ് തന്നെയാണ്. ഡെന്‍മാര്‍ക്കാണ് രണ്ടാം സ്ഥാനത്ത്. ഐസ്‌ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ് എന്നീ രാജ്യങ്ങളാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത്. ആകെ 146 രാജ്യങ്ങളുള്ള പട്ടികയില്‍ ഇന്ത്യ 136-ാം സ്ഥാനത്താണ്. അഫ്ഗാനിസ്താനാണ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനം.
Story Highlights: India may soon top ‘hate and anger charts’: Rahul Gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here