Advertisement

ഐ.എസ്.എൽ; സഹൽ അബ്ദുൽ സമദ് ഫൈനലിൽ കളിച്ചേക്കും, ക്യാപ്റ്റൻ അഡ്രിയാന്‍ ലൂണ കളിച്ചേക്കില്ല

March 19, 2022
2 minutes Read

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിന്റെ ഫൈനൽ പോരാട്ടത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിനായി മലയാളി സൂപ്പർതാരം സഹൽ അബ്ദുൾ സമദ് ടീമിൽ തിരിച്ചെത്തിയെക്കും. നേരത്തേ സഹൽ ഫൈനലിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ക്യാപ്റ്റൻ അഡ്രിയാന്‍ കളിച്ചേക്കില്ലെന്നാണ് സൂചന. ഫൈനലിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിലും അഡ്രിയാന്‍ ലൂണ പങ്കെടുത്തിരുന്നില്ല. നാളെ ഹൈദരാബാദിനെയാണ് ബ്ലാസ്റ്റേഴ്സ് കലാശപ്പോരിൽ നേരിടുക.

ഐഎസ്എൽ പ്ലേ ഓഫ് ആദ്യപാദപോരിൽ ജെംഷദ്പുരിനെതിരെ ബ്ലാസ്റ്റേഴ്സിനായി വിജയ​ഗോൾ നേടിയത് സഹലായിരുന്നു. എന്നാൽ രണ്ടാം പാദ മത്സരത്തിൽ സ​ഹൽ സ്ക്വാഡിൽ പോലുമുണ്ടായിരുന്നില്ല. മത്സരശേഷമാണ്, തലേന്ന് പരിശീലനത്തിനിടെ സഹലിന് ഹാംസ്ട്രിങ് ഇഞ്ച്വറി നേരിട്ടതായി പരിശീലകൻ ഇവാൻ വുകോമനോവിച്ച് പറഞ്ഞത്. വെള്ളിയാഴ്ച സഹൽ ​ഗ്രൗണ്ടിലെത്തിയെങ്കിലും പരിശീലനം നടത്തിയിരുന്നില്ല.

Read Also : കന്നിക്കിരീടം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സും ഹൈദെരാബാദും; ഐ എസ് എല്‍ കിരീടപ്പോരാട്ടം നാളെ

ഗോവയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. മൂന്നാം ഫൈനൽ കളിക്കുന്ന ബ്ലാസ്റ്റേഴ്‌സും ആദ്യ ഫൈനലിന് ഇറങ്ങുന്ന ഹൈദരാബാദും ലക്ഷ്യമിടുന്നത് കന്നിക്കിരീടമാണ്. ലീഗ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദും ഓരോ കളിയിൽ ജയിച്ചു.

സെമിയില്‍ ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് നേടിയ ജംഷഡ്പൂര്‍ എഫ് സിയെ ഇരുപാദങ്ങളിലുമായി 2-1ന് തോല്‍പ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്. ഹൈദരാബാദ് എഫ്‌സിയാകട്ടെ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ എടികെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ച് ഫൈനലിലെത്തി.

ഐഎസ്എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന് മഞ്ഞ ജഴ്സി ഇടാനാവില്ല. ലീഗ് ഘട്ടത്തിൽ കൂടുതൽ പോയിന്‍റ് നേടിയതിനാൽ ഹൈദരാബാദിന് ഹോം ജേഴ്സിയായ മഞ്ഞ ജഴ്സി ധരിക്കാം. കറുപ്പില്‍ നീലവരകളുള്ള ജഴ്സി ധരിച്ചാവും ബ്ലാസ്റ്റേഴ്സ് താരങ്ങളെത്തുക.ബ്ലാസ്റ്റേഴ്‌സ് സെമിയിൽ ജംഷഡ്‌പൂരിനെയും ഹൈദരാബാദ്, എടികെ മോഹൻ ബഗാനെയുമാണ് തോൽപിച്ചത്.

Story Highlights: ISL; Sahal Abdul Samad may play in final

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top