രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം; അപ്രതീക്ഷിതമല്ലെന്ന് കെപിസിസി പ്രസിഡന്റ്

രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം അപ്രതീക്ഷിതം അല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. കെപിസിസി നല്‍കിയ ലിസ്റ്റ് പരിഗണിച്ചാണ് ഹൈക്കമാന്‍ഡ് തീരുമാനം. ഇതില്‍ ഒരു തരത്തലുള്ള അതൃപ്തിയുമില്ല. പാര്‍ട്ടിയില്‍ എല്ലാവരുമായി കൂടിയാലോചിച്ചാണ് കെപിസിസി പട്ടിക നല്‍കിയത്. അല്ലാതെ ആര്‍ക്ക് വേണ്ടിയും കത്ത് നല്‍കിയിട്ടില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.
അതേസമയം, രാജ്യസഭാ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുമുന്‍പ് തനിക്കെതിരെ നടന്നത് സ്പോണ്‍സേഡ് അപവാദങ്ങളായിരുന്നെന്ന് ശ്രീനിവാസന്‍ കൃഷ്ണന്‍ ട്വന്റിഫോറിനോട് പറഞ്ഞു. പ്രിയങ്കാ ഗാന്ധിയുടെ നോമിനി എന്നത് അപവാദമായി താന്‍ കരുതുന്നില്ല. രണ്ട് ദിവസം മാത്രം ആയുസുള്ള ഇത്തരം പ്രചരണങ്ങളില്‍ കൂടുതല്‍ പ്രതിക്കുന്നില്ലെന്നും ശ്രീനിവാസന്‍ കൃഷ്ണന്‍ പറഞ്ഞു.
രാജ്യസഭാ സ്ഥാനാര്‍ഥിയായി ശ്രീനിവാസന്‍ കൃഷ്ണനെ പരിഗണിക്കണമെന്ന വിധത്തില്‍ ചര്‍ച്ചകള്‍ വന്നതിന് പിന്നാലെയാണ് വിവാദമുണ്ടാകുന്നത്. കേരളത്തില്‍ സജീവമല്ലാത്ത ശ്രീനിവാസന്‍ കൃഷ്ണനെ സ്ഥാനാര്‍ഥിയാക്കേണ്ടതില്ലെന്ന നിലപാടായിരുന്നു പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനുണ്ടായിരുന്നത്. കെട്ടിയിറക്കുന്ന സ്ഥാനാര്‍ഥികള്‍ വേണ്ടെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ ഉള്‍പ്പെടെ അഭിപ്രായം.
കോണ്‍ഗ്രസ് പ്രസിഡന്റിന്റെ തീരുമാനം അനുസരിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്ന് ശ്രീനിവാസന്‍ കൃഷ്ണന്‍ പറഞ്ഞു. താന്‍ പാരമ്പര്യമുള്ള കോണ്‍ഗ്രസ് നേതാവാണ്. നെഹ്റു കുടുംബവുമായി നല്ല ബന്ധമാണുള്ളത്. ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നോമിനി എന്നത് മോശമായി താന്‍ കാണുന്നില്ലെന്നും ശ്രീനിവാസന്‍ കൃഷ്ണന്‍ പറഞ്ഞു.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തറാണ് രാജ്യസഭാ സ്ഥാനാര്‍ഥി. ജെബിയെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തെ ശ്രീനിവാസന്‍ കൃഷ്ണന്‍ സ്വാഗതം ചെയ്തു. എം.ലിജു, എം.എം.ഹസന്‍, ജെബി മേത്തര്‍ എന്നിവരുടെ പേരുകളിക്ക് അന്തിമ പട്ടികയില്‍ ഇടം പിടിച്ചത്. ജെബിക്ക് ആശംസകള്‍ അറിയിക്കുന്നതായും ശ്രീനിവാസന്‍ കൃഷ്ണന്‍ പറഞ്ഞു.
Story Highlights: Rajya Sabha candidature; The KPCC president said it was not unexpected
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here