Advertisement

സിൽവർ ലൈൻ; ഫ്രഞ്ച് കൺസൾട്ടൻസിയെ നിയമിച്ചതിൽ അഴിമതിയെന്ന് രമേശ് ചെന്നിത്തല

March 19, 2022
1 minute Read

സിൽവർ ലൈൻ പദ്ധതിക്ക് ഫ്രഞ്ച് കൺസൾട്ടൻസിയെ നിയമിച്ചതിൽ അഴിമതിയെന്ന് രമേശ് ചെന്നിത്തല. അഞ്ച് ശതമാനം കമ്മിഷനിലാണ് കൺസൾട്ടൻസിയെ നിയമിച്ചത്. കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ കമ്പനിയെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ് നിയമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനിടെ സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു. ഭാവി തലമുറയെ മുന്നിൽ കണ്ടാണ് വികസനം. പശ്ചാത്തല സൗകര്യങ്ങൾ വർധിക്കണം. ജനങ്ങളെ കബളിപ്പിക്കുന്ന വാഗ്‌ദാനങ്ങൾ സർക്കാർ നൽകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം നാടിൻറെ വികസന പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും വ്യക്തമാക്കി. കേരളത്തിൽ നന്ദിഗ്രാം സൃഷ്ടിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കമെന്ന് കോടിയേരി പറഞ്ഞു. സിൽവർ ലൈൻ പ്രതിഷേധ സമരത്തിൽ കോൺഗ്രസ് പ്രവർത്തകരെ ഇരകളാക്കാനാണ് നീക്കം. സിൽവർലൈൻ പദ്ധതിക്കെതിരായ പ്രതിപക്ഷ സമരം രാഷ്ട്രീയമാണെന്ന് കോടിയേരി ആരോപിച്ചു.

Read Also : നിലപാട് മയപ്പെടുത്തി സി.പി.ഐ; സിൽവർ ലൈനിൽ സർക്കാരിനൊപ്പമെന്ന് കാനം

യുഡിഎഫും ബി ജെ പിയും ഒന്നിച്ചു ചേർന്നാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. കുഞ്ഞുങ്ങളെ സമരരംഗത്തേക്ക് ബോധപൂർവം കൊണ്ടുപോകുന്നത് നാലാൾ പ്രവണതയല്ല. സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നത് കേരളത്തിൽ പുതിയ കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ ചില പദ്ധതികൾക്ക് വിദേശസഹായം അനിവാര്യമാണെന്ന് കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. കേന്ദ്രസഹായം കുറഞ്ഞ പശ്ചാത്തലത്തിൽ ബദൽ മാർഗം തേടും. സംസ്ഥാന താത്പര്യം ഹനിക്കാത്ത മൂലധനം സ്വീകരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights: Ramesh Chennithala on Silver Line Project

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top