Advertisement

‘സ്‌പോണ്‍സേഡ് അപവാദങ്ങള്‍’; കെട്ടിയിറക്കിയ സ്ഥാനാര്‍ഥി വേണ്ടെന്ന പ്രചരണത്തിന് മറുപടിയുമായി ശ്രീനിവാസന്‍ കൃഷ്ണന്‍

March 19, 2022
1 minute Read

രാജ്യസഭാ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുമുന്‍പ് തനിക്കെതിരെ ഉയര്‍ന്നുവന്ന വിവാദത്തില്‍ മറുപടിയുമായി എഐസിസി സെക്രട്ടറി ശ്രീനിവാസന്‍ കൃഷ്ണന്‍. തനിക്കെതിരെ നടന്നത് സ്‌പോണ്‍സേഡ് അപവാദങ്ങളായിരുന്നെന്ന് ശ്രീനിവാസന്‍ കൃഷ്ണന്‍ ട്വന്റിഫോറിനോട് പറഞ്ഞു. പ്രിയങ്കാ ഗാന്ധിയുടെ നോമിനി എന്നത് അപവാദമായി താന്‍ കരുതുന്നില്ല. രണ്ട് ദിവസം മാത്രം ആയുസുള്ള ഇത്തരം പ്രചരണങ്ങളില്‍ കൂടുതല്‍ പ്രതിക്കുന്നില്ലെന്നും ശ്രീനിവാസന്‍ കൃഷ്ണന്‍ പറഞ്ഞു.

രാജ്യസഭാ സ്ഥാനാര്‍ഥിയായി ശ്രീനിവാസന്‍ കൃഷ്ണനെ പരിഗണിക്കണമെന്ന വിധത്തില്‍ ചര്‍ച്ചകള്‍ വന്നതിന് പിന്നാലെയാണ് വിവാദമുണ്ടാകുന്നത്. കേരളത്തില്‍ സജീവമല്ലാത്ത ശ്രീനിവാസന്‍ കൃഷ്ണനെ സ്ഥാനാര്‍ഥിയാക്കേണ്ടതില്ലെന്ന നിലപാടായിരുന്നു പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനുണ്ടായിരുന്നത്. കെട്ടിയിറക്കുന്ന സ്ഥാനാര്‍ഥികള്‍ വേണ്ടെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ ഉള്‍പ്പെടെ അഭിപ്രായം.

കോണ്‍ഗ്രസ് പ്രസിഡന്റിന്റെ തീരുമാനം അനുസരിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്ന് ശ്രീനിവാസന്‍ കൃഷ്ണന്‍ പറഞ്ഞു. താന്‍ പാരമ്പര്യമുള്ള കോണ്‍ഗ്രസ് നേതാവാണ്. നെഹ്‌റു കുടുംബവുമായി നല്ല ബന്ധമാണുള്ളത്. ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നോമിനി എന്നത് മോശമായി താന്‍ കാണുന്നില്ലെന്നും ശ്രീനിവാസന്‍ കൃഷ്ണന്‍ പറഞ്ഞു.

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തറാണ് രാജ്യസഭാ സ്ഥാനാര്‍ഥി. ജെബിയെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തെ ശ്രീനിവാസന്‍ കൃഷ്ണന്‍ സ്വാഗതം ചെയ്തു. എം ലിജു, എം എം ഹസന്‍, ജെബി മേത്തര്‍ എന്നിവരുടെ പേരുകളിക്ക് അന്തിമ പട്ടികയില്‍ ഇടം പിടിച്ചത്. ജെബിക്ക് ആശംസകള്‍ അറിയിക്കുന്നതായും ശ്രീനിവാസന്‍ കൃഷ്ണന്‍ പറഞ്ഞു.

Story Highlights: sreenivasan krishnan to twentyfour news

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top