Advertisement

ഡോ.തോമസ് ജെ നെറ്റോ ലത്തീന്‍ അതിരൂപതാ മെത്രാപ്പൊലീത്തയായി അഭിഷിക്തനായി

March 19, 2022
1 minute Read
thomas j netto

ഡോ.തോമസ് ജെ നെറ്റോ തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ മെത്രാപ്പൊലീത്തയായി സ്ഥാനമേറ്റു. വെട്ടുകാട് സെന്റ് സെബാസ്റ്റ്യന്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങുകള്‍ക്ക് അതിരൂപത അധ്യക്ഷസ്ഥാനത്ത് നിന്നും വിരമിച്ച ഡോ. എം സൂസപാക്യം നേതൃത്വം നല്‍കി.

വരാപ്പുഴ അതിരൂപത അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നെയ്യാറ്റിന്‍കര രൂപത അധ്യക്ഷന്‍ ബിഷപ്പ് ഡോ. വിന്‍സന്റ് സാമുവല്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ വചന സന്ദേശം നല്‍കി.

ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ലിയോ പോള്‍ഡ് ജിറെല്ലി ചടങ്ങില്‍ പങ്കെടുത്ത് സന്ദേശം നല്‍കി. നിരവധി രൂപത അധ്യക്ഷന്മാരും മുന്നോറോളം വൈദികരും ചടങ്ങില്‍ പങ്കെടുത്തു. റോമില്‍നിന്നുള്ള പ്രഖ്യാപനം വായിച്ചാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് പ്രതിഷ്ഠാപന പ്രാര്‍ഥന, തൈലാഭിഷേകം, അംശവടി, തൊപ്പി, മോതിരം എന്നിവ അണിയിക്കല്‍ തുടങ്ങിയ ചടങ്ങുകളും നടന്നു.

Read Also : പരിശുദ്ധ ബാവ എന്നും സഭയുടെ ഭദ്രത കാത്തുസൂക്ഷിച്ച വ്യക്തി; തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പൊലീത്ത

സമൂഹ ദിവ്യബലിക്കൊപ്പമാണ് അഭിഷേക ചടങ്ങുകൾ നടന്നത്. സ്ഥാനാരോഹണ ചടങ്ങ് നേരിൽകാണാൻ ആയിരങ്ങളാണ് വെട്ടുകാട് സെൻറ് സെബാസ്റ്റ്യൻ ഗ്രൗണ്ടിലേക്ക് എത്തിയത്. തിരുവനന്തപുരം അതിരൂപത കോ ഓര്‍ഡിനേറ്ററായി ആയി പ്രവര്‍ത്തിക്കുന്നതിനിടെയാണ് തോമസ് നെറ്റോയെ തേടിയുള്ള പുതിയ ദൗത്യം. മെത്രാന്‍ അഭിഷേകത്തിന്റെ 32-ാം വാര്‍ഷിക ദിനത്തിലായിരുന്നു സൂസെപാക്യത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.

Story Highlights: thomas j netto

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top