Advertisement

കെ സി വേണുഗോപാലിനെ വിമര്‍ശിച്ചു; രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷന്‍

March 19, 2022
1 minute Read

സമൂഹ മാധ്യമങ്ങളിലൂടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ വിമര്‍ശിച്ച രണ്ട് പേരെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. വെളളയില്‍ ബ്ലോക്ക് പ്രസിഡണ്ടായിരുന്ന സലീം കുന്ദമംഗലം, ബ്ലോക്ക് വൈസ് പ്രസിഡണ്ടായിരുന്ന അബ്ദുള്‍ റസാഖ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സംഘടനാ ചുമതലയുള്ള കെസി വേണുഗോപിലെനെതിരെ പാര്‍ട്ടിയില്‍ നിന്നു തന്നെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇനിയും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് കോഴിക്കോട് ജില്ലാ യുഡിഎഫ് പ്രസിഡണ്ട് കെ പ്രവീണ്‍ കുമാര്‍ മുന്നറിയിപ്പ് നല്‍കി.

Read Also : ‘അനീതിക്കെതിരെ പോരാടുന്നതിനുമുള്ള ആയുധമാണ് സിനിമ’; ലിസ ചലാൻ

തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ കെസി വേണുഗോപാലിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധി എടുക്കുന്ന തീരുമാനം നടപ്പാക്കുകയാണ് കെസി വേണുഗോപാല്‍. രാഹുല്‍ ഗാന്ധിയുടെ ആഗ്രഹങ്ങളും തീരുമാനങ്ങളുമാണ് കെസി വേണുഗോപാല്‍ നടപ്പാക്കുന്നത് എന്ന് വ്യക്തമല്ലേ എന്നായിരുന്നു പി ജെ കുര്യന്റെ ചോദ്യം.

Story Highlights: two-congress-workers-suspended-for-criticising-kc-venugopal-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top