ആഫ്രിക്കയില്‍ തടവിലായി 61 മത്സ്യത്തൊളിലാളികള്‍; മോചിപ്പിക്കാന്‍ ശ്രമം തുടരുന്നു

ആഫ്രിക്കയിലെ സീഷെല്‍സില്‍ തടവില്‍ കഴിയുന്ന 61 മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നു. വേള്‍ഡ് മലയാളി ഫെഡറേഷനാണ് മത്സ്യത്തൊഴിലാളികള്‍ക്ക് നിയമസഹായം ഉറപ്പാക്കുന്നത്. തടവിലായവരില്‍ രണ്ട് മലയാളികളുമുണ്ട്. ഇവരുടെ മോചനത്തിനായുള്ള നടപടികള്‍ ആരംഭിച്ചു എന്നാണ് റിപ്പോര്‍ട്ട്.
തിരുവനന്തപുരം വിഴിഞ്ഞം കോട്ടപ്പുറം സ്വദേശികളായ ജോണി, തോമസ് എന്നിവരാണ് തടവിലുള്ള മലയാളികള്‍. കഴിഞ്ഞ മാസം 22ന് കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ സംഘം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി മുറിച്ചുകടന്നത്. തുടര്‍ന്ന് സീഷെല്‍സ് തീരത്തെത്തിയ ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇവര്‍ സീഷെല്‍സില്‍ പൊലീസിന്റെ പിടിയിലായെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ആഫ്രിക്കന്‍ പൊലീസിലെ മെസ്സ് ജീവനക്കാരന്റെ ഫോണില്‍ നിന്നാണ് തോമസ് വീട്ടിലേക്ക് വിളിച്ച് അറസ്റ്റ് വിവരം പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. വിഴിഞ്ഞം മേഖലയില്‍ മത്സ്യ ലഭ്യത കുറഞ്ഞതോടെയാണ് കൂടുതല്‍ ദൂരത്തേക്ക് സംഘം സഞ്ചരിച്ചത്.
Story Highlights: 61 fishermen imprisoned in Africa; Attempts to free him continue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here