Advertisement

പാർട്ടി കോൺഗ്രസിനെ ചൊല്ലി കോൺഗ്രസ് പാർട്ടിയിൽ ഭിന്നത

March 20, 2022
2 minutes Read
cpim party congress

സി പി ഐ എം പാർട്ടി കോൺഗ്രസ് വേദിയിൽ കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യമുണ്ടാകുമോ എന്നതിൽ വാക്പോര് മുറുകുന്നു. ഏപ്രിൽ 6 മുതൽ 10 വരെ കണ്ണൂരിൽ നടക്കുന്ന സി പി ഐ എം പാർട്ടി കോൺഗ്രസിൻ്റെ അനുബന്ധ പരിപാടികളിലേക്കാണ് കോൺഗ്രസ് നേതാക്കളെ ക്ഷണിച്ചത്.(cpim party congress)

മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിലെ സെമിനാറിൽ ശശി തരൂരിനേയും കേന്ദ്ര – സംസ്ഥാന ബന്ധങ്ങൾ എന്ന വിഷയത്തിലെ സെമിനാറിന് കെ വി തോമസിനേയുമാണ് സി പി ഐ എം നേതൃത്വം ക്ഷണിച്ചത്. വാർത്ത പുറത്തുവന്നതിനു പിന്നാലെ കോൺഗ്രസ് നിലപാട് വ്യക്തമാക്കി പ്രസിഡൻറ് കെ സുധാകരൻ രംഗത്തെത്തി. കോൺഗ്രസുകാർ സിപിഐ എം സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് സുധാകരൻ വ്യക്തമാക്കി.

സി പി ഐ എം സമ്മേളന സെമിനാറിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കണമോ എന്നതിൽ അഭിപ്രായം പറയേണ്ടത് സുധാകരനല്ലെന്ന നിലപാടാണ് ശശി തരൂരിനും കെ വി തോമസിനും .വിലക്കുണ്ടെങ്കിൽ ഹൈക്കമാൻഡ് പറയട്ടെയെന്നും ഇവർ വാദിക്കുന്നു.

Read Also : ജെബി മേത്തറുടേത് പേമെൻ്റ് സീറ്റെന്ന് ആർ എസ് പി; അമ്പരന്ന് കോൺഗ്രസ് നേതൃത്വം

ദേശീയ രാഷ്ട്രീയത്തിൽ ബിജെപി വിരുദ്ധ ചേരിയിലാണ് കോൺഗ്രസും സിപിഐഎമ്മും. ഇത്തരം സാഹചര്യത്തിൽ സിപിഐ എം ദേശീയ സമ്മേളനമായ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ എ ഐ സി സി നേതൃത്യം വിലക്കില്ലെന്ന പ്രതീക്ഷയാണ് സി പി ഐ എമ്മിനും ശശി തരൂരിനും കെ വി തോമസിനുമുള്ളത്. ചുരുക്കത്തിൽ സമ്മേളനം സിപിഐ എമ്മിൻറേതെങ്കിലും വെട്ടിലായത് കേരളത്തിലെ കോൺഗ്രസാണ്.

Story Highlights: cpim party congress Disagreement in Congress party, k sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top