Advertisement

ഡൽഹിയിൽ ബസിടിച്ച് ഒരാൾ മരിച്ചു, ഡ്രൈവർ അറസ്റ്റിൽ

March 20, 2022
1 minute Read

ഡൽഹിയിൽ ഇരുചക്ര വാഹനത്തിന് പിന്നിൽ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. അമിത വേഗത്തിൽ എത്തിയ ബസ് ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഔട്ടർ റിംഗ് റോഡ് മേൽപ്പാലത്തിന് സമീപം പീരഗർഹിയിലാണ് സംഭവം.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അനിൽ കുമാറിനെ മംഗോൾപുരിയിലെ എസ്‌ജിഎം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞല്ല. സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Story Highlights: man-dies-after-being-hit-by-bus-in-delhi-1-held

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top