Advertisement

കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചെങ്കിലും വീട്ടുകാര്‍ സ്വീകരിച്ചില്ല; പൊലീസ് ജീപ്പില്‍ നിന്ന് ചാടിയ ആള്‍ മരിച്ചു

March 20, 2022
1 minute Read
man jumped from police jeep died

തിരുവനന്തപുരത്ത് പൊലീസ് ജീപ്പില്‍ നിന്ന് ചാടിയ ആള്‍ മരിച്ചു. പാപ്പനംകോട് പൂഴിക്കുന്ന് സ്വദേശി സനോഫറാണ് മരിച്ചത്. വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ സനോഫര്‍ ജീപ്പില്‍ നിന്ന് ചാടുകയായിരുന്നു.

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സനോഫറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സനോഫറിനെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചെങ്കിലും ഭാര്യവീട്ടുകാര്‍ സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല

സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സംഭവത്തിന്റെ നിജസ്ഥിതിയും ആരോപണങ്ങളും വിശദമായി അന്വേഷിക്കും. സനോഫറിന്റെ വീട്ടുകാര്‍ക്ക് പരാതിയുണ്ടെങ്കില്‍ അക്കാര്യവും കൃത്യമായി അന്വേഷിക്കും. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ശരിയായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

Story Highlights: man jumped from police jeep died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
ദർബാർ ഹാളിൽ പൊതുദർശനം
വിലാപയാത്രയായി ആലപ്പുഴയിലേക്ക്
സംസ്കാരം ബുധനാഴ്ച
Top