Advertisement

സിംഗപ്പൂരിൽ 10,244 പുതിയ കേസുകൾ; 3 മരണം

March 20, 2022
Google News 1 minute Read

സിംഗപ്പൂരിൽ ശനിയാഴ്ച 10,244 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 1,007,158 ആയി. 2,241 കേസുകൾ പിസിആർ (പോളിമറേസ് ചെയിൻ റിയാക്ഷൻ) ടെസ്റ്റുകളിലൂടെയും, 8,003 കേസുകൾ എആർടി (ആന്റിജൻ റാപ്പിഡ് ടെസ്റ്റ്) ടെസ്റ്റിലൂടെയും കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പിസിആർ ടെസ്റ്റിൽ 2,190 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 51 പേർ പുറത്തുനിന്നും എത്തിയവരാണ്. എആർടി കേസുകളിൽ യഥാക്രമം 7,912 ഉം 91 ഉം ആണ്. 1,130 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 27 രോഗികൾ തീവ്രപരിചരണ വിഭാഗത്തിലും. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ മൊത്തം മരണസംഖ്യ 1,194 ആയി.

Story Highlights: singapore-covid-cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here