ഭാര്യ മട്ടണ്‍ കറി വച്ചുതന്നില്ല; പരാതി പറയാന്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് യുവാവ് കസ്റ്റഡിയില്‍

ദിവസവും പല പ്രശ്നങ്ങളുമായും പൊലീസ് സ്റ്റേഷനിലേക്ക് ആളുകള്‍ ഫോണ്‍ വിളിക്കുന്നത് പതിവാണ്. എന്നാല്‍ നിസാരകാര്യങ്ങള്ക്കായാലോ ഈ വിളി? ആറ് തവണ തുടര്‍ച്ചയായി പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളിച്ച യുവാവിനെ ഒടുവില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാവ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചതാകട്ടെ, ഭാര്യ മട്ടണ്‍ കറി വച്ചുതന്നില്ലെന്ന് പരാതി പറയാന്‍!(Wife Not Cooking Mutton)
ഹോളി ദിനത്തില്‍ തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലാണ് സംഭവം. നവീന്‍ എന്ന യുവാവാണ് മട്ടണ്‍ തയ്യാറാക്കി നല്‍കാത്തതിന് പരാതി പറയാന്‍ ആറ് തവണ പൊലീസിനെ വിളിച്ചത്. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.
Read Also : എങ്ങനെ സന്തോഷം കണ്ടെത്താം ? ജീവിതത്തിൽ സന്തോഷം നിറയ്ക്കാൻ 5 വഴികൾ
ആദ്യ കോള്‍ വന്നപ്പോള്‍ ഇയാള്‍ തമാശയ്ക്ക് ഒപ്പിച്ചതാണെന്ന് കരുതിയ പൊലീസ്, തുടര്‍ച്ചയായി കോളുകള്‍ വന്നതോടെ മേലുദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും നടപടിയെടുക്കുകയുമായിരുന്നു. ഐപിസി സെക്ഷന്‍ 290, സെക്ഷന്‍ 510 എന്നീ വകുപ്പുകളാണ് യുവാവിനെതിരെ ചുമത്തിയത്.
Story Highlights: Wife Not Cooking Mutton Man called police sation arrested, telangana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here