ഐ ലീഗില്‍ ട്രൗ എഫ്‌സിക്കെതിരെ ഗോകുലം ഇന്ന് കളത്തിലിറങ്ങും; ലൈവായി കാണാം ട്വന്റിഫോറിലൂടെ

ഐ ലീഗില്‍ ഇന്ന് നടക്കുന്ന ഐ ലീഗ് മത്സരത്തില്‍ ഗോകുലം ട്രൗ എഫ്‌സിയെ നേരിടും. കൊല്‍ക്കത്ത കല്യാണി സ്റ്റേഡിയത്തില്‍ വൈകുന്നേരം 4.30നാണ് മത്സരം നടക്കുക. 24 ന്യൂസ് ചാനല്‍, യൂട്യൂബ്, വണ്‍ സ്പോര്‍ട്സ് ചാനല്‍, വണ്‍ സ്പോര്‍ട്സ് ഫേസ്ബുക് എന്നിവയിലൂടെ കളി തത്സമയം കാണാം. 4 മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയവുമായി ഗോകുലം കേരള എഫ് സി രണ്ടാം സ്ഥാനത്താണ്.( ileague football match live on 24)
കഴിഞ്ഞ മത്സരത്തിൽ കേങ്കറെയ്‌ക്കെതിരെ രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് ഗോകുലം കേരള എഫ് സി കെങ്ക്രെയെ വീഴ്ത്തിയത്. ഗോകുലത്തിന് വേണ്ടി ലൂക്കാ മജ്സെൻ ഹാട്രിക്ക് ഗോൾ നേടി. ജയത്തോടെ 10 പോയിന്റുമായി ഗോകുലം പട്ടികയിൽ രണ്ടാമതാണ്.
Read Also :ഐ ലീഗിൽ ഗോകുലത്തിൻ്റെ ആറാട്ട്; കെങ്ക്രെ എഫ്‌സിയെ പരാജയപ്പെടുത്തി
മുന്നേറ്റ നിരയില്‍ ജമൈക്കന്‍ താരം ജോര്‍ദാന്‍ ഫ്ലെച്ചര്‍, സ്ലോവേനിയന്‍ താരം ലൂക്ക മജ്‌സെന്‍ എന്നിവരാണ് ഗോകുലത്തിന് കരുത്ത് പകരുന്നത്. താഹിര്‍ സമാന്‍, ജിതിന്‍, മുഹമ്മദ് ഉവൈസ്,ലൂക്കാ എന്നിവര്‍ കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
കഴിഞ്ഞ മത്സരത്തിൻ്റെ തുടക്കം മുതൽ ആക്രമിച്ച് കളിച്ച ഗോകുലത്തിന്, മൂന്ന് മിനിറ്റിനുള്ളിൽ ആദ്യ ഗോൾ നേടാൻ കഴിഞ്ഞു. മൂന്നാം മിനിറ്റിൽ ലൂക്കാ മജ്സെനയിലൂടെയാണ് ഗോകുലം ലീഡ് നേടിയത്. തുടർച്ചയായി കെങ്ക്രെ എഫ്‌സി പോസ്റ്റിലേക്ക് നിറയൊഴിച്ച ഗോകുലം സ്‌ട്രൈക്കേഴ്‌സ് മത്സരത്തിൽ മേധാവിത്തം ഉറപ്പിച്ച് കേങ്കറെയ്‌ക്കെതിരെ രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് വിജയത്തിലേക്ക് എത്തിയത്. നിലവിൽ 5 കളികളിൽ നിന്നും 12 പോയിന്റുമായി മുഹമ്മദന്‍ എസ് സിയാണ് ഒന്നാം സ്ഥാനത്ത്.
മദ്ധ്യനിരയിലും മുന്നേറ്റത്തിലും ഒരേപോലെ കളിക്കാന്‍ സാധിക്കുമെന്നതിനാല്‍ പൊസിഷന്‍ മാറിയത് തന്നെ ബാധിക്കില്ലെന്ന് ഗോകുലത്തിനായി കളിക്കുന്ന താഹിര്‍ സമാന്‍ പറഞ്ഞു. വേഗതയില്‍ കളിക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും ഫസ്റ്റ് ടൈം ക്രോസുകള്‍ നല്‍കാനും അത് ടീമിന് ഗോളാക്കി മാറ്റുവാനും സാധിക്കുമെന്നും താഹിര്‍ വ്യക്തമാക്കി.
കളിക്കാര്‍ എല്ലാവരും നല്ല ആത്മവിശ്വാസത്തിലാണ് ട്രൗ എഫ്‌സിക്കെതിരെ മികച്ച വിജയം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഗോകുലം എഫ് സി എന്ന് ഗോകുലം ഹെഡ് കോച്ച് വിന്‍സെന്‍സോ ആല്‍ബര്‍ട്ടോ അന്നീസ് പറഞ്ഞു. ലീഗിൽ ടീം തുടരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. നേടുന്ന എല്ലാ പോയിന്റും വളരെ വിലപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights: ileague football match live on 24
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here