പ്രായപൂര്‍ത്തിയാകാത്ത അന്ധ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ സ്കൂൾ പ്രിൻസിപ്പലും പിടിയിൽ

ഇടുക്കി കുടയത്തൂര്‍ അന്ധ വിദ്യാലയത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ സ്കൂൾ പ്രിൻസിപ്പലും അറസ്റ്റിൽ. കുടയത്തൂർ സ്വദേശി ശശികുമാറിനെയാണ് പൊലീസ് പിടികൂടിയത്. പെണ്‍കുട്ടിയുടെ ബന്ധുക്കളെയും സാക്ഷികളെയും വരുതിയിലാക്കി സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്നാണ് പ്രിൻസിപ്പലിനെതിരായ കേസ്. കേസിലെ പ്രധാന പ്രതിയായ സ്കൂൾ ജീവനക്കാരൻ പോത്താനിക്കാട് സ്വദേശി രാജേഷിനെ (36) കാഞ്ഞാര്‍ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
Read Also : ബൈക്കിലെത്തി മാലമോഷണം; മുന്‍ മിസ്റ്റര്‍ ഇന്ത്യ ജേതാവ് അറസ്റ്റിൽ
തെളിവുകള്‍ നശിപ്പിക്കണമെന്ന് ആരോപണ വിധേയനായ രാജേഷ് പെണ്‍കുട്ടിയുടെ സഹോദരനോട് ആവശ്യപ്പെടുന്ന ശബ്ദരേഖയും മുൻപ് പുറത്തുവന്നിരുന്നു. ഒരു വര്‍ഷം മുമ്പാണ് കുടയത്തൂര്‍ അന്ധ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനിയെ വാച്ചറായ രാജേഷ് പീഡിപ്പിച്ചത്.
പീഡനം പുറത്തറിയാതിരിക്കാന്‍ പെണ്‍കുട്ടിയുടെ സുഹൃത്തിനും പിന്നീട് സഹോദരനും പണം നല്‍കി കേസ് ഇല്ലാതാക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒടുവില്‍ ജനുവരി 26 റിപബ്ലിക്ക് ദിനത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സ്‌കൂളില്‍ വിളിച്ചുവരുത്തി ഒത്തുതീര്‍പ്പാക്കാനാണ് ശ്രമിച്ചത്.
Story Highlights: School principal arrested for molesting blind student
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here