Advertisement

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ക്രൈംബ്രാഞ്ച് നോട്ടിസ്; ഹാജരാകാന്‍ അസൗകര്യം അറിയിച്ച് ദിലീപ്

March 22, 2022
1 minute Read
dileep crime branch notice

നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ദിലീപിന് ക്രൈംബ്രാഞ്ച് നോട്ടിസ്. വ്യാഴാഴ്ച ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുക.

എന്നാല്‍ മറ്റന്നാള്‍ ഹാജരാകാനാകില്ലെന്ന് ദിലീപ് അന്വേഷണ സംഘത്തെ അറിയിച്ചു. ഈ മാസം 28ന് ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ദിലീപ് അറിയിച്ചു.

നടി ആക്രമിക്കപ്പെട്ട കേസില്‍ സിനിമ- സീരിയല്‍ മേഖലയില്‍ നിന്നുള്ള രണ്ട് പേരുടെ മൊഴിയും ഇന്ന് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ദിലീപുമായ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

Read Also : ദിലീപുമായി സാമ്പത്തിക ഇടപാട്; തിരുവനന്തപുരത്തെ രണ്ട് സിനിമ-സീരിയൽ താരങ്ങളെ ചോദ്യം ചെയ്തു

അതേസമയം സൈബര്‍ വിദഗ്ദന്‍ സായ് ശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇയാളെ പ്രതി ചേര്‍ത്തിട്ടില്ലെന്നും, സാക്ഷിയായാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പിന്നാലെ സായി ശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കുകയായിരുന്നു.

Story Highlights: dileep crime branch notice

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top