Advertisement

കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള പൊതു പരീക്ഷ ജൂലൈയിൽ

March 22, 2022
2 minutes Read
entrance exam for central universities

കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള പൊതുപരീക്ഷ ജൂലൈ ആദ്യ വാരം നടത്തും. യുജിസി ചെയർമാൻ എം. ജഗദീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി ഏപ്രിൽ ആദ്യ വാരം അപേക്ഷ ക്ഷണിച്ചു തുടങ്ങും. ( entrance exam for central universities )

45 കേന്ദ്ര സർവകലാശാലകളിലെ ബിരുദ കോഴ്‌സുകളിലേക്കാണ് പൊതു പ്രവേശന പരീക്ഷ. മുഴുവൻ കേന്ദ്ര സർവകലാശാലകളിലെയും ബിരുദ കോഴ്‌സുകൾക്ക് പൊതുപ്രവേശന പരീക്ഷ ഏർപ്പെടുത്തുമെന്ന് യുജിസി ചെയർമാൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.

പ്രവേശന പരീക്ഷ പൊതു പ്ലാറ്റ്‌ഫോം ഒരുക്കും. മലയാളം ഉൾപ്പെടെ 13 ഭാഷകളിൽ പരീക്ഷ എഴുതാം. വിവിധ സർവകാലശാലകളുടെ പ്രവേശന പരീക്ഷകൾ ഇതോടെ ഒഴിവാക്കും.

Read Also : സ്വപ്‍ന സുരേഷിന്റെ ബിരുദ സർട്ടിഫിക്കറ്റ്; അന്വേഷണം മഹാരാഷ്ട്രയിലേക്ക്

വിവിധ സർവകാലശാലകളിലേക്കായി ഒരു പൊതുപരീക്ഷ നടത്തുന്നത് മാതാപിതാക്കളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുമെന്നാണ് വിശദീകരണം.

Story Highlights: entrance exam for central universities

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top