ടോയ്ലറ്റ് മോഷ്ടിച്ച് വിൽക്കുന്ന കള്ളനെ കണ്ടിട്ടുണ്ടോ?.. സംഭവം തെലങ്കാനയിൽ

പണവും സ്വർണാഭരണങ്ങളുമൊക്കെ മോഷ്ടിക്കുന്ന കള്ളന്മാരെ നമ്മളൊരുപാട് കണ്ടിട്ടുണ്ട്. എന്നാൽ ടോയ്ലറ്റ് മോഷ്ടിച്ച് വിൽക്കുന്ന കള്ളന്റെ കഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ‘മൊബൈൽ സ്വച്ഛ് ശൗചാലയം ‘ മോഷ്‌ടിച്ച് 45000 രൂപയ്‌ക്ക് വിറ്റ യുവാവാണ് ഒടുവിൽ പൊലീസിന്റെ പിടിയിലായത്.
തെലങ്കാനയിലെ മൽകാജ്‌ഗിരി പൊലീസ് സ്റ്റേഷൻ പരിധിയിലെ സഫിൽഗുഡ ചൗരസ്‌തയിൽ റോഡരികിൽ സ്ഥാപിച്ചിരുന്ന സ്വച്ഛ് ടോയ്‌ലറ്റ് മോഷ്‌ടിച്ച മുപ്പറമ്പ് ജോഗയ്യയാണ് (36) പിടിയിലായത്. പ്രതിയിൽ നിന്ന് പണവും മോഷണത്തിനായി ഉപയോഗിച്ച ഓട്ടോയും പൊലീസ് കണ്ടെടുത്തു.
Read Also : പ്രായപൂര്‍ത്തിയാകാത്ത അന്ധ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ സ്കൂൾ പ്രിൻസിപ്പലും പിടിയിൽ
ഈ മാസം 16ാം തീയതി മുതൽ സഫിൽഗുഡ ചൗരസ്‌തയിലെ നടപ്പാതയ്ക്കരികിൽ സ്ഥാപിച്ചിരുന്ന ടോയ്ലറ്റ് കാണാനില്ലെന്ന വിവരം ശുചീകരണ തൊഴിലാളികളാണ് പൊലീസിനെ അറിയിച്ചത്. അന്വേഷണം ആരംഭിച്ച പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് പ്രതിയെപ്പറ്റിയുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്.
ജെയിൻ കൺസ്ട്രക്ഷനിൽ സൂപ്പർവൈസറായി ജോലിനോക്കുന്ന ബിക്ഷപതി, ജിഎച്ച്എംസിയിൽ പരസ്യ വിഭാഗത്തിൽ ജോലി ചെയ്യുന്ന അരുൺകുമാർ എന്നീ രണ്ട് കൂട്ടുകാരുടെ സഹായത്തോടെയാണ് മൊബൈൽ സ്വച്ഛ് ടോയ്‌ലറ്റ് മോഷ്‌ടിച്ചതെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. കൂട്ടുപ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Story Highlights: Thief arrested for stealing and selling toilet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here