Advertisement

ഡല്‍ഹിയില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ മൈക്രോവേവ് ഓവനില്‍ മരിച്ച നിലയില്‍ കണ്ടെത്തി

March 22, 2022
2 minutes Read
two month old baby found dead in microwave oven

ഡല്‍ഹിയില്‍ മൈക്രോവേവ് ഓവനില്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. ദക്ഷിണ ഡല്‍ഹിയിലെ ചിരാഗ് ഡില്ലിയിലാണ് സംഭവം. രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് വീട്ടിലെ അടുക്കളയില്‍ മൈക്രോവേവ് ഓവനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച വൈകുന്നേരമാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിക്കുന്നത്. അയല്‍വാസിയാണ് പൊലീസിനെ അറിയിച്ചത്. പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി.

Read Also : ബൈക്കിലെത്തി മാലമോഷണം; മുന്‍ മിസ്റ്റര്‍ ഇന്ത്യ ജേതാവ് അറസ്റ്റിൽ

കുഞ്ഞ് എങ്ങനെ ഓവനിലുള്ളില്‍ കുടുങ്ങിയെന്നതടക്കം സ്ഥിരീകരിച്ചിട്ടില്ലെന്നും കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

Story Highlights: two month old baby found dead in microwave oven, delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top