ചരിത്രനേട്ടവുമായി ബംഗ്ലാദേശ്; ദക്ഷിണാഫ്രിക്കയിൽ ആദ്യ ഏകദിന പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഒമ്പത് വിക്കറ്റ് വിജയവുമായി മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 2-1ന് സ്വന്തമാക്കി ബംഗ്ലാദേശ്. ഇതോടെ ദക്ഷിണാഫ്രിക്കയിലെ ആദ്യ ഏകദിന പരമ്പര നേട്ടം ആഘോഷിച്ച് ബംഗ്ളദേശ്. ജനുവരിയില്‍ നടന്ന ഏകദിന പരമ്പരയില്‍ ഇന്ത്യയെ 3-0ന് തോൽപ്പിച്ച ദക്ഷിണാഫ്രിക്കയെ അവരുടെ നാട്ടില്‍പോയി ബംഗ്ലാദേശ് കീഴടക്കി.(Bangladesh Thrash South Africa To Seal Historic Series Win)
Read Also : വാട്ട്‌സ്ആപ്പ് വെബിനായി പുതിയ സുരക്ഷാ മാര്‍ഗം; എന്താണ് കോഡ് വെരിഫൈ?
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ 154 റണ്‍സില്‍ എറിഞ്ഞിട്ട ബംഗ്ലാദേശ് 26.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അടിച്ചെടുത്തു. 82 പന്തില്‍ 87 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ തമീം ഇക്ബാലാണ് ബംഗ്ലാദേശിന്‍റെ ജയം അനായാസമാക്കിയത്. പരമ്പരയിലെ ആദ്യ ഏകദിനത്തിലും ബംഗ്ലാദേശ് ജയിച്ചിരുന്നു. സ്കോര്‍ ദക്ഷിണാഫ്രിക്ക 37 ഓവറില്‍ 154ന് ഓള്‍ ഔട്ട്, ബംഗ്ലാദേശ് 26.3 ഓവറില്‍ 156-1.
നേരത്തെ ടോസ് നേടി ക്രീസിലിറങ്ങിയ ദക്ഷണിഫ്രിക്ക ഭേദപ്പെട്ട തുടക്കത്തിനുശേഷമാണ് തകര്‍ന്നടിഞ്ഞത്. 83-5 എന്ന സ്കോറില്‍ തകര്‍ന്നടിഞ്ഞ ദക്ഷിണാഫ്രിക്കയെ ഡേവിഡ് മില്ലറും(16), പ്രിട്ടോറിയസും(20) ചേര്‍ന്നാണ് 100 കടത്തിയത്. മില്ലര്‍ മടങ്ങിയശേഷം കേശവ് മഹാരാജ്(28) നടത്തിയ ചെറുത്തുനില്‍പ്പാണ് ദക്ഷിണാഫ്രിക്കയെ 150 കടത്തിയത്. ബംഗ്ലാദേശിനായി ഒമ്പതോവറില്‍ 35 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ടസ്കിന്‍ അഹമ്മദാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ഷാക്കിബ് അല്‍ ഹസന്‍ 9 ഓവറില്‍ 24 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.
Story Highlights: Bangladesh Thrash South Africa To Seal Historic Series Win
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here