75 രൂപയ്ക്ക് ചന്ദനത്തൈ വില്‍പ്പനയ്ക്ക്; വളര്‍ന്നുകഴിഞ്ഞാല്‍ 10 ലക്ഷം രൂപ വരെ നേടാം

ചന്ദനമരങ്ങളാല്‍ പ്രസിദ്ധമാണ് മറയൂര്‍. മറയൂരിലെ ചന്ദനക്കാടുകളില്‍ നിന്ന് ശേഖരിക്കുന്ന വിത്തുകള്‍ കൊണ്ടുത്പാദിപ്പിക്കുന്ന, തൈകള്‍ കുറഞ്ഞ ചെലവില്‍ പൊതുജനങ്ങള്‍ക്ക് വില്‍പ്പനയ്ക്ക് തയ്യാറായിരിക്കുകയാണ്. ഒരു തൈക്ക് 75 രൂപാ നിരക്കിലാണ് ചന്ദനത്തൈകള്‍ വിതരണം ചെയ്യുന്നത്. മരം വളര്‍ന്നുകഴിയുമ്പോള്‍ 10 ലക്ഷം രൂപ വരെ ലാഭം നേടാം.(marayur sandal tree selling)
പൊതുജനങ്ങള്‍ക്ക് വീടുകളില്‍ ചന്ദനമരം വളര്‍ത്തുന്നതില്‍ നിയമതടസമില്ല. എന്നാല്‍ വളര്‍ന്നുവലുതാകുമ്പോള്‍ ചന്ദനമരം വെട്ടാന്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും വേണം. അതേസമയം വനത്തിനും സ്ഥലത്തിനും സര്‍ക്കാര്‍ ഉടമയ്ക്ക് പണം നല്‍കും. ഭൂപതിവ് ചട്ടപ്രകാരം പതിച്ചുനല്‍കിയ ഭൂമിയാണെങ്കില്‍ ഉടമയ്ക്ക് മരത്തിന്റെ വില ലഭിക്കില്ല. മരം വീഴാനായി നില്‍ക്കുന്നതോ ചെരിഞ്ഞുനില്‍ക്കുന്നതോ ആണെങ്കില്‍ ഡിഎഫ്ഒയെ വിവരമറിയിച്ച് മുറിക്കാവുന്നതാണ്.
Read Also : ഇടുക്കി മറയൂരിൽ ചന്ദന മോഷണം പതിവാകുന്നു
വനംവകുപ്പിന്റെ അനുമതിയില്ലാതെ ചന്ദനമരം മുറിച്ചുവില്‍ക്കുന്നത് അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യമാണ്. ഒരു അര്‍ധപരാദ സസ്യമായതുകൊണ്ട് തന്നെ ചന്ദനത്തൈ നടുമ്പോള്‍ കൂടെ മറ്റൊരു മരത്തൈ കൂടി നടണം. വളരാനാവശ്യമായ പകുതിയോളം ആഹാരം ആ ചെടിയില്‍ നിന്ന് കൂടിയാണ് ചന്ദനം വലിച്ചെടുക്കുന്നത്. 15 മുതല്‍ 30 വര്‍ഷം വരെയെടുത്താണ് ഒരു ചന്ദനമരം പൂര്‍ണവളര്‍ച്ചയെത്തുന്നത്.
Story Highlights: marayur sandal tree selling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here