കാന്താര ചാപ്റ്റർ 1 2025 ഒക്ടോബർ 2 ന് തീയേറ്ററുകളിൽ

“ഇത് കേവലം ഒരു സിനിമയല്ല… ഇത് ഒരു ശക്തിയാണ്”. “കാന്താര”യുടെ ലോകത്തേക്ക് സ്വാഗതം.. ഋഷഭ് ഷെട്ടിയുടെ വാക്കുകൾ കാന്താര 1- വിന്റെ കാത്തിരിപ്പുകൾക്ക് ആവേശം നൽകുന്നു.. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയതായി അറിയിച്ചുകൊണ്ട് ഹോംബാലെ ഫിലിംസ് ചിത്രത്തിന്റെ മേക്കിങ് വീഡിയോയും പുറത്തുവിട്ടു. 125 കോടി ബഡ്ജറ്റിൽ നിർമിച്ചിരിക്കുന്ന കാന്താര ചാപ്റ്റർ 1 2025 ഒക്ടോബർ 2 ന് തീയേറ്ററുകളിൽ എത്തും.
ഋഷഭ് ഷെട്ടി രചനയും, സംവിധാനവും നിർവഹിച്ച്, അദ്ദേഹം തന്നെ നായകനായെത്തിയ ചിത്രമായിരുന്നു കാന്താര. സാധാരണ കന്നഡ സിനിമകളെ അപേക്ഷിച്ച് വളരെ ചെറിയ ബഡ്ജറ്റിൽ അന്ന് ബിഗ് സ്‌ക്രീനുകളിൽ എത്തിയ ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി. പിന്നീട് ഈ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു പതിപ്പുകൾ ഇതിൻറെ അണിയറപ്രവർത്തകർ പുറത്തിറക്കുകയും, അവയെല്ലാം തന്നെ ബോക്സ്ഓഫീൽ മികച്ച കളക്ഷനുകൾ നേടുകയും ചെയ്തു.
ഇക്കാരണങ്ങൾ കൊണ്ടെല്ലാം തന്നെ രാജ്യമൊട്ടാകെയുള്ള സിനിമാ പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെയാണ് കാന്താര 1-നെ കാത്തിരിക്കുന്നത്. മൂന്ന് വർഷമാണ് ഈ ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയാക്കാനായി വേണ്ടിവന്നത്. 2022-ൽ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വലായാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുക. മുൻപ് പുറത്തുവിട്ട രണ്ടാം ഭാഗത്തിൻറെ അനൗൺസ്മെന്റ് പോസ്റ്ററും ടീസറും ട്രെൻഡിങ് ആവുകയും, ആരാധകർക്കിടയിൽ ഒരുപാട് ചർച്ചകൾക്ക് വഴിവെയ്ക്കുകയും ചെയ്തിരുന്നു.
16 കോടി ബജറ്റിൽ എത്തിയ ആദ്യ പതിപ്പിൽ ഋഷഭ് ഷെട്ടി അഭിനയിച്ചത് ഡബിൾ റോളുകളിൽ ആയിരുന്നു, കൂടാതെ സപ്തമി ഗൗഡ, കിഷോർ, അച്യുത് കുമാർ തുടങ്ങിയവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.ഒരു വൻ ക്യാൻവാസിലാണ് കാന്താര ഒരുക്കിയിരിക്കുന്നത്. ഇതിലെ സംഘട്ടന, യുദ്ധ രംഗങ്ങൾ അതിൻറെ പൂർണ്ണതയിൽ ചിത്രീകരിക്കാൻ ഇന്ത്യയിലെ തന്നെ പ്രമുഖരായ പല സ്റ്റണ്ട് മാസ്റ്റർമാരും ഒന്നിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
Story Highlights :Kantara Chapter 1 hits theaters on October 2, 2025.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here