Advertisement

‘ടോള്‍ പ്ലാസകള്‍ ഒഴിവാക്കി ജിപിഎസ് ടോള്‍ സംവിധാനം ഏര്‍പ്പെടുത്തും’: കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി

March 23, 2022
Google News 2 minutes Read
nitin gadkari

രാജ്യത്ത് ടോള്‍ സംവിധാനം അവസാനിപ്പിക്കില്ല, ടോള്‍ പ്ലാസകള്‍ ഒഴിവാക്കി ജിപിഎസ് ടോള്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. അറുപത് കിലോമീറ്ററിനുള്ളിൽ രണ്ട് ടോൾ പ്ലാസകൾ ഇനി മുതൽ ഉണ്ടാകില്ല. നിലവിൽ അങ്ങനെയുള്ളിടങ്ങളിൽ മൂന്ന് മാസത്തിനുള്ളിൽ ഒന്ന് അടച്ച് പൂട്ടും. ടോൾ പ്ലാസകൾക്ക് അടുത്ത് താമസിക്കുന്നവർക്ക് ആധാർ കാർഡ് ഉപയോഗിച്ച് പാസ് എടുക്കാമെന്നും മന്ത്രി പറഞ്ഞു.(nitin gadkari on nh toll)

Read Also : സി.പി.ഐ.എമ്മിന്റെ പ്രശ്നം സമരക്കാരുടെ സമുദായം; വി. മുരളീധരൻ

ടോള്‍ പ്ലാസകള്‍ ഒഴിവാക്കി ജിപിഎസ് ടോള്‍ സംവിധാനം ഏര്‍പ്പെടുത്തും.ടോള്‍ തുക ഉപയോക്താവിന്‍റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് ഈടാക്കും. റോഡ് നിര്‍മാണത്തിന് ധനസമാഹരണത്തിനായി ബോണ്ടുകള്‍ പുറത്തിറക്കും. സാധാരണക്കാര്‍ക്ക് 7 ശതമാനം പലിശയില്‍ നിക്ഷേപം നടത്താന്‍ കഴിയും. 2024 ഓടെ ഇന്ത്യയിലെ റോഡ് സൗകര്യം അമേരിക്കയിലേതിനോട് കിടപിടിക്കും വിധത്തിലാക്കുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

Story Highlights: nitin gadkari on nh toll

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here