‘പൂട്ടുപൊളിക്കണ്ട, താക്കോലും വേണ്ട, ജയിൽ ചാടിയ വഴി കാട്ടി പ്രതി’; വിഡിയോ പുറത്ത് വിട്ട് പൊലീസ്

മഹാരാഷ്ട്രയിലെ പുണെയിൽ ചക്കൻ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ നിന്ന് പ്രതി രക്ഷപ്പെട്ട രീതി കണ്ട് ഞെട്ടി പൊലീസ്. ലോക്കപ്പിൽ നിന്ന് രക്ഷപെട്ട പ്രതിയെ പൊലീസ് പിടികൂടി. തുടർന്ന് പ്രതിയോട് രക്ഷപെട്ടതെങ്ങനെയെന്ന് വിശദീകരിക്കാൻ പൊലീസുകാർ ആവശ്യപ്പെട്ടു.(pune criminal shows police how he escaped prison cell)
ലോക്കപ്പിലെ രണ്ടു കമ്പികൾക്ക് ഇടയിലുള്ള വിടവിലൂടെ പ്രതി പുറത്തുകടക്കുകയായിരുന്നു. വെറും അഞ്ച് സെക്കന്റ് മാത്രം, അതും ഒരു ആയുധങ്ങൾ പോലും ഇല്ലാതെയാണ് കള്ളൻ ജയിൽ ചാടുന്നത്. രക്ഷപെട്ടതെങ്ങനെയെന്ന് പ്രതി കാണിച്ചുകൊടുക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കള്ളൻ രക്ഷപ്പെട്ട ഉടൻ തന്നെ ഇയാളെ അറസ്റ്റ് ചെയ്തു എന്ന് പോലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് സ്റ്റേഷന്റെ സുരക്ഷ വർധിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.
Story Highlights: pune criminal shows police how he escaped prison cell
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here