അനാരോഗ്യകരമായ വണ്ണം തടയാം; റാഗിപ്പൊടി കൊണ്ടുള്ള ചെറുകടികള്‍

അമിതവണ്ണം എന്നും എല്ലാവര്‍ക്കും പ്രശ്‌നമാണ്. ആരോഗ്യപ്രദമല്ലാത്ത ഭക്ഷണരീതികളും വ്യായാമത്തിന്റെ കുറവും ഫാസ്റ്റ് ഫുഡ് രീതികളും അമിതമായി വണ്ണം വക്കുന്നതിന് കാരണമാകുന്നവയാണ്. ആരോഗ്യകരമായ. ഭക്ഷണരീതികളിലൂടെ തന്നെ ഈ പ്രശ്‌നങ്ങള്‍ നേരിടാനാകും.(ragi powder food items)
ഫിംഗര്‍ മില്ലറ്റ് എന്നറിയപ്പെടുന്ന റാഗിപ്പൊടി ഒരുകാലത്ത് നമ്മള്‍ എന്നും ഭക്ഷത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇന്ന് കാലം മാറിയപ്പോള്‍ മാറിയ രീതികള്‍ക്കൊപ്പം റാഗി വിഭവങ്ങളും തീന്‍മേശയില്‍ നിന്ന് ഒഴിവായിത്തുടങ്ങി. വലിയ തോതില്‍ കാല്‍സ്യവും പൊട്ടാഷ്യവും അടങ്ങിയ വിഭവമായ റാഗി സ്ഥിരമായി ഭക്ഷണത്തിലുള്‍പ്പെടുത്തിയാലുണ്ടാകുന്ന ഗുണങ്ങള്‍ നിരവധിയാണ്.
റാഗിപ്പൊടി കൊണ്ട് വീട്ടിലുണ്ടാക്കാവുന്ന വിഭവങ്ങള്‍ നിരവധിയാണ്. അതിലൊന്നാണ് റാഗി ബ്രെഡ് ബൈറ്റ്‌സ്. ബ്രെഡ് ആഴ്ചയില്‍ ഒരിക്കലെങ്കിലും കഴിക്കാത്തവരില്ല. എളുപ്പമുള്ള ലഭ്യതയും റെഡി റ്റു ഈറ്റ് ഫുഡ് എന്ന നിലയും ബ്രെഡിനെ കൂടുതല്‍ ജനകീയമാക്കുന്നു. ജാം, യോഗര്‍ട്ട്, സൊമാറ്റോ സോസ് തുടങ്ങിയവ ബ്രെഡിനൊപ്പം ചേര്‍ക്കുന്നത് പോലെയാണ് റാഗി ചേര്‍ത്ത് കഴിക്കുന്നതും. രാവിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രഭാതഭക്ഷണമായി നല്‍കാവുന്നതാണ് റാഗി ബ്രെഡ് ബൈറ്റ്‌സ്.
റാഗി ബേക്ക്ട് ചക്ലി
റാഗിപ്പൊടി കൊണ്ടുണ്ടാക്കുന്ന മുറുക്കാണ് റാഗി ബേക്ക്ട് ചക്ലി. വൈകുന്നേരങ്ങളില്‍ ചായക്കൊപ്പം കഴിക്കാവുന്ന രുചിയേറിയ പലഹാരമാണിത്.
റാഗി കട്‌ലറ്റ്
എപ്പോഴും ഉണ്ടാക്കാന്‍ എളുപ്പമുള്ള പരഹാരമാണ് കട്‌ലറ്റ്. വെജിറ്റബിള്‍ കട്‌ലറ്റും മീറ്റ് കട്‌ലറ്റും ഏതായാലും എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. ഒപ്പം എന്തെങ്കിലും സോസ് കൂടിയുണ്ടെങ്കില്‍ ഉഷാറാണ്. റാഗിപ്പൊടി കൊണ്ട് കട്‌ലറ്റുണ്ടാക്കുമ്പോള്‍ ഡീപ് ഫ്രൈ ചെയ്യുന്നതിന് പകരം കുറഞ്ഞ അളവില്‍ ഓയില്‍ ചേര്‍ത്ത് പാന്‍ ഫ്രൈ ചെയ്‌തെടുക്കാവുന്നതാണ്. പുതിനയിലയോ തക്കാളിയോ ഉപയോഗിച്ചുള്ള സോസിനൊപ്പം ചേര്‍ത്ത് കഴിക്കാം.
റാഗി കുക്കീസ്
ആരോഗ്യകരമായ രീതിയില്‍ എന്നാല്‍ വളരെ രുചിയോടെ എളുപ്പത്തില്‍ തയ്യാറാക്കി കഴിക്കാവുന്നതാണ് റാഗി കുക്കീസ്. രാവിലെ ഒരു ചായയോ കാപ്പിയോ ബിസ്‌കറ്റോ മാത്രം കഴിക്കുന്നവര്‍ക്ക് ട്രൈ ചെയ്ത് നോക്കാവുന്നതാണ് റാഗി കുക്കീസ്.
റാഗി ചിപ്‌സ്
മൈദ, റാഗിപ്പൊടി, വെള്ള, മുളകുപൊടി, ഉപ്പ് എന്നീ ചേരുവകള്‍ മാത്രം ഉപയോഗിച്ച് എളുപ്പമായി തയ്യാറാക്കാവുന്ന പലഹരമാണ് റാഗി ചിപ്‌സ്. ചിപ്‌സുണ്ടാക്കാന്‍ അടുക്കളയില്‍ മിക്കപ്പോഴും കാണുന്ന ഉരുളക്കിഴങ്ങ് തന്നെ ഉപയോഗിക്കാവുന്നതാണ്.
അമ്മമാരില്‍ കൂടുതല്‍ പാലുണ്ടാകാനും സൗന്ദര്യ വര്‍ധനത്തിനും മുടിയുടെ സംരക്ഷണത്തിനുമൊക്കെ സഹായിക്കുന്നതാണ് റാഗി കൊണ്ടുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍. കുട്ടികള്‍ക്ക് ഒരു നേരമെങ്കിലും റാഗി അടങ്ങിയ ഭക്ഷണം നല്‍കുന്നത് വളരെ നല്ലതാണ്. ധാരാളം പോഷകങ്ങള്‍ കാത്സ്യം അടങ്ങിയിട്ടുള്ള റാഗി രോഗപ്രതിരോധ ശേഷി വര്‍ധിക്കാന്‍ ഏറെ സഹായിക്കും.
Story Highlights: ragi powder food items
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here