കല്ലിടലിനായി ഉദ്യോഗസ്ഥർ എത്തുന്നത് മതിൽ ചാടി; സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുന്നെന്ന് വി.മുരളീധരന്‍

സില്‍വര്‍ലൈനിന്റെ പേരില്‍ കേരള സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നെന്ന് വി.മുരളീധരന്‍ രാജ്യസഭയിൽ. പദ്ധതിക്ക് റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതിയുണ്ടെന്ന് പ്രചരിപ്പിക്കുന്നു. സാമൂഹികാഘാത പഠനം നടത്തിയിട്ടില്ല, വീടുകളില്‍ അതിക്രമിച്ചുകയറി കല്ലിടുകയാണ്.
Read Also : സി.പി.ഐ.എമ്മിന്റെ പ്രശ്നം സമരക്കാരുടെ സമുദായം; വി. മുരളീധരൻ
കേരളത്തിലെ ജനങ്ങൾ തെരുവിൽ സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്നെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. കല്ലിടലിനായി ഉദ്യോഗസ്ഥർ എത്തുന്നത് മതിൽ ചാടി. കേരളത്തിൽ ഗുരുതരമായ ക്രമസമാധാന പ്രശ്‌നമുണ്ടെന്ന് വി മുരളീധരൻ വ്യക്തമാക്കി. സാമൂഹിക ആഘാത പഠനം നടത്തിയിട്ടില്ല. നിയമങ്ങൾ പാലിക്കാതെയാണ് നടപടി ക്രമങ്ങൾ തുടരുന്നത്.
നിയമങ്ങള്‍ പാലിക്കാതെയാണ് നടപടികള്‍ തുടരുന്നത്. റെയിൽവേ മന്ത്രാലയം പദ്ധതി അന്തിമമായി അംഗീകരിച്ചിട്ടില്ല. കേരളത്തില്‍ ഗുരുതരമായ ക്രമസമാധാനപ്രശ്നമെന്നും കേന്ദ്രമന്ത്രി രാജ്യസഭയില്‍ പറഞ്ഞു.
Story Highlights: v muraleedharan krail rajyasabha speech
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here