Advertisement

10 വർഷത്തിനു ശേഷം നവ്യ ബിഗ് സ്ക്രീനിൽ!… എന്തൊരു തിരിച്ചുവരവ്: നവ്യയെ പ്രശംസിച്ച് ഭാവന

March 24, 2022
Google News 3 minutes Read

ഒരുത്തീയിലെ നവ്യ നായരുടെ പ്രകടനത്തെ അഭിനന്ദിച്ച് നടി ഭാവന. ’10 വർഷത്തിനു ശേഷം നവ്യ ബിഗ് സ്ക്രീനിൽ! എന്തൊരു തിരിച്ചു വരവാണ്!,’ ഭാവന കുറിച്ചു. പത്തു വർഷത്തിനു ശേഷം നവ്യയെ വീണ്ടും വെള്ളിത്തിരയിൽ കണ്ടതിന്റ ആഹ്ലാദവും ആവേശവും പ്രതിഫലിക്കുന്നതായിരുന്നു ഭാവനയുടെ വാക്കുകൾ.

ഭാവനയുടെ വാക്കുകൾ

“കഴിഞ്ഞ രാത്രി ഞാൻ ഒരുത്തീ കണ്ടു. എനിക്ക് വിവരിക്കാൻ വാക്കുകൾ കിട്ടുന്നില്ല. അതൊരു ത്രില്ലിങ് അനുഭവമായിരുന്നു. ആവേശം കൊണ്ട് സീറ്റിന്റെ അറ്റത്തിരുന്നാണ് ഞാൻ സിനിമ കണ്ടു തീർത്തത്. 10 വർഷത്തിനു ശേഷം നവ്യ ബിഗ് സ്ക്രീനിൽ! എന്തൊരു തിരിച്ചു വരവാണ്! നമുക്കുള്ള ഗംഭീര അഭിനേതാക്കളിൽ ഒരാളാണ് നവ്യ എന്നതിൽ തർക്കമില്ല. രാധാമണിയായി നവ്യ നടത്തുന്ന പകർന്നാട്ടം തന്നെയാണ് സിനിമയുടെ ആകർഷണം. വിനായകനും സൈജു കുറുപ്പും ആദിത്യനും അവരുടെ പ്രകടനം ഗംഭീരമാക്കി.”

ഒരുത്തീ കണ്ടതിനു ശേഷമുള്ള ഭാവനയുടെ പ്രതികരണം നവ്യ നായരും സ്വന്തം സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിരുന്നു. ഭാവനയുടെ അഭിനന്ദനങ്ങൾക്ക് നന്ദി അറിയിച്ച നവ്യ, ഭാവനയുടെ തിരിച്ചു വരവിന് താനും കാത്തിരിക്കുകയാണെന്ന് കുറിച്ചു. ഇരുതാരങ്ങളുടെയും ഈ സൗഹൃദസംഭാഷണം ആരാധകർ ഏറ്റെടുത്തു. പിന്നാലെ എത്തിയ ആന്‍റണി രാജും ആശംസകൾ എന്ന ഒറ്റ വാക്കിലേക്ക് ചുരുക്കി തന്‍റെ കസേരയിലേക്ക് പിൻവാങ്ങിയതോടെ കൈയടികൾ ഉയരുകയായിരുന്നു. പിന്നീട് പ്രസംഗിച്ച ജി.ആർ.അനിലും എംഎൽഎ വി.കെ.പ്രശാന്തും മേയർ ആര്യാ രാജേന്ദ്രനും ഇവരുടെ പാത പിന്തുടർന്നതോടെ ആദ്യ സിനിമാ പ്രദർശനത്തിന്‍റെ സമയം കൃത്യമായി പാലിക്കാൻ സംഘാടകർക്ക് കഴിയുകയും ചെയ്തു.

Story Highlights: Actress Bhavana praises Navya nair

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here