ചെന്നൈ സൂപ്പർ കിംഗ്സ് നായകത്ത്വം ഒഴിഞ്ഞ് ധോണി, ഇനി ജഡേജ യുഗം

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് നായക സ്ഥാനമൊഴിഞ്ഞ് എം എസ് ധോണി. പുതിയ സീസണിൽ രവീന്ദ്ര ജഡേജയാകും ടീമിനെ നയിക്കുകയെന്ന് സിഎസ്കെ സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് ധോണിയിൽ നിന്ന് നായകസ്ഥാനം ജഡേജ ഏറ്റെടുക്കുന്ന വിവരം ടീം പരസ്യമാക്കിയത്. അപ്രതീക്ഷിത തീരുമാനത്തിൽ ചെന്നൈ ആരാധകർ കടുത്ത നിരാശയിലാണ്.
ഐപിഎൽ അരങ്ങേറ്റ സീസണ്‍ മുതല്‍ ചെന്നൈയ്ക്ക് ഒരേയൊരു നായകനെ ഉണ്ടായിരുന്നുള്ളു. ചെന്നൈയെ നാലു തവണ കിരീടത്തിലേക്ക് നയിച്ച ധോണി, രോഹിത് ശര്‍മക്ക് ശേഷം ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ ക്യാപ്റ്റനാണ്. സ്ഥാനം ഒഴിഞ്ഞെങ്കിലും കളിക്കാരനെന്ന നിലയില്‍ ഈ സീസണിലും വരും സീസണിലും ധോണി ടീമിലുണ്ടാവുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
‘മഹേന്ദ്രസിങ് ധോണിയ ചെന്നൈ സൂപ്പർ കിംഗ്സ് നായകസ്ഥാനത്തുനിന്ന് മാറ്റാനും പകരം നായകനായി രവീന്ദ്ര ജഡേജയെ നിയോഗിക്കാനും തീരുമാനിച്ചു’ ചെന്നൈ സൂപ്പര്‍ കിംഗ്സ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 2012 മുതൽ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ അവിഭാജ്യ ഘടകമാണ് ജഡേജ. ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കുന്ന രണ്ടാമത്തെ മാത്രം താരമാണ് ജഡേജ.
updating…
Story Highlights: ms dhoni hands over captaincy of csk to jadeja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here