ഗ്രീൻ ടീ കുടിച്ചാൽ ഗുണങ്ങളേറെ…!

ശരീരഭാരം കുറയ്ക്കാൻ മുതൽ പനിക്ക് ആശ്വാസം കിട്ടാൻ വരെ ഗ്രീൻ ടീ കുടിക്കുന്നവരുണ്ട്. ധാരാളം പോഷകഗുണങ്ങൾ ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്നു. ഗ്രീൻ ടീയിലെ പോളിഫിനോളിക് കോമ്പൗണ്ട് ആന്റിഓക്‌സിഡന്റും ആന്റി ഇൻഫ്‌ളമേറ്ററിയുമാണ്. ഇത് ചർമത്തിലുണ്ടാകുന്ന അണുബാധകളിൽ നിന്ന് സംരക്ഷണം നൽകുന്നു. മുഖക്കുരുവിൽ നിന്നൊക്കെ ആശ്വാസം കിട്ടാൻ ഗ്രീൻ ടീ ശീലമാക്കാം.
ചർമത്തിലെ അധികമുള്ള എണ്ണമയം കുറയ്ക്കാൻ ഗ്രീൻ ടീ സഹായിക്കും. ശരീരത്തിലെ ആൻഡ്രോജനുകളുടെ പ്രവർത്തനം കുറയ്ക്കുന്നതിലൂടെയാണ് ഇത് സാധിക്കുന്നത്. ചർമത്തിന്റെ ആരോഗ്യത്തിനും പ്രായമാകുന്നതിന്റെ വേഗം കുറയ്ക്കുന്നതിനും ഗ്രീൻ ടീ സഹായിക്കും. ചർമത്തിലെ ജലാംശം നിലനിർത്താനും ഗ്രീൻ ടീ ഉത്തമമാണ്.
ഗ്രീൻ ടീയിലെ കഫീൻ വിശപ്പ് കുറയ്ക്കാനും തെർമോജെനിസിസ് എന്ന പ്രക്രിയയിലൂടെ കലോറി എരിയുന്നത് വേഗത്തിലാക്കാനും സഹായിക്കുമെന്നും പഠനം പറയുന്നു. ഗ്രീൻ ടീയിൽ കഫീൻ കുറവായതിനാൽ അത് നിങ്ങളുടെ ഉറക്കത്തെ തടസപ്പെടുത്തുകയില്ല. ചില ആളുകൾക്ക് ഗ്രീൻ ടീ നന്നായി ഉറങ്ങാൻ സഹായിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു.
ഗ്രീൻ ടീയിൽ ആന്റിഓക്‌സിഡന്റുകളായ ‘epigallocatechin gallate’ (ഇജിസിജിസി),epigallocatechin (ഇജിസി) എന്നിവ ഉൾപ്പെടുന്നു. കാപ്പി, ചോക്ലേറ്റ്, മറ്റ് ചായകൾ എന്നിവയിലും ഇത് കാണപ്പെടുന്നു. ഇത് നാഡീകോശങ്ങളുടെ പ്രവർത്തനം, മാനസികാവസ്ഥ, ഓർമ്മശക്തി എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ഗ്രീൻ ടീയിൽ തിയാനൈൻ, അമിനോ ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സ്ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു. ദിവസവും മൂന്നോ നാലോ കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് ക്ഷീണവും സമ്മർദ്ദവും കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു.
Story Highlights: There are many benefits to drinking green tea!
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here