ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (24-03-22)

സില്‍വര്‍ ലൈനിനെതിരായി പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ യുഡിഎഫ് എംപിമാരെ ഡല്‍ഹി പൊലീസ് തടഞ്ഞു
സിൽവർ ലൈനിൽ പ്രതിഷേധം തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. ചീഫ് സെക്രട്ടറിക്കും ജോൺ ബ്രിട്ടാസ് എം.പിക്കുമൊപ്പം പാർലമെന്റിലാണ് കൂഴിക്കാഴ്ച്ച നടന്നത്.
രാജ്യസഭാ സ്ഥാനാർഥികളിൽ സമ്പന്ന ജെബി, ഏറ്റവും പിന്നിൽ എ.എ. റഹീം, കേസുകളിൽ മുന്നിൽ റഹീംതന്നെ
കേരളത്തിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർഥികളുടെ സ്വത്ത് വിവരങ്ങൾ പുറത്ത്. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ കൂടിയായ കോൺഗ്രസ് സ്ഥാനാർഥി ജെബി മേത്തറിനാണ് ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ സമ്പാദ്യമുള്ളത് (11.14 കോടി).
കെ. സുരേന്ദ്രന് പാർലമെന്റിൽ പോയി പരിചയമില്ല; പരിഹാസവുമായി വി.ഡി. സതീശൻ
സിൽവർ ലൈനിനെതിരെ പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ യുഡിഎഫ് എംപിമാരെ ഡല്‍ഹി പൊലീസ് തടഞ്ഞ വിഷയത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശർ രംഗത്ത്.
തിരുവനന്തപുരം നഗരത്തിൽ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങി
ബസ് സമരം ഭാഗികമെന്ന സൂചന നൽകി തിരുവനന്തപുരം നഗരത്തിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നു
കോട്ടയം നട്ടാശേരിയിൽ സിൽവർ ലൈൻ വിരുദ്ധ സമരത്തിൽ പങ്കെടുത്ത 175 പേർക്കെതിരെ കേസ്
കോട്ടയം നട്ടാശേരിയിൽ സിൽവർ ലൈൻ വിരുദ്ധ സമരത്തിൽ പങ്കെടുത്ത നൂറു പേർക്കെതിരെയും കളക്ടറേറ്റിൽ നടന്ന സമരത്തിൽ പങ്കെടുത്ത 75 പേർക്കെതിരെയും പൊലീസ് കേസെടുത്തു
ചാര്‍ജ് വര്‍ധനവില്‍ നടപടികള്‍ അന്തിമഘട്ടത്തില്‍; സ്വകാര്യ ബസ് സമരം അനാവശ്യമെന്ന് ഗതാഗതമന്ത്രി
സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം അനാവശ്യ നീക്കമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ട്രേഡ് യൂണിയനുകള്‍ അവരുടെ സമ്മര്‍ദം കൊണ്ടാണ് അവകാശങ്ങള്‍ നേടിയെടുത്തത് എന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നത്.
കോഴിക്കോട് കെ.എസ്.ആർ.ടി.സി അധിക സർവീസില്ല; മന്ത്രിയുടെ നിർദേശം അവഗണിച്ചു
അനിശ്ചിതകാല സ്വകാര്യ ബസ് സമരത്തിന്റെ പശ്ചാത്തലത്തിൽ അധിക സർവീസ് നടത്തണമെന്ന ഗതാഗത മന്ത്രിയുടെ നിർദേശം അവഗണിച്ച് കോഴിക്കോട് ജില്ലയിലെ കെ.എസ്.ആർ.ടി.സി അധികൃതർ.
റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് ഒരു മാസം; കൊല്ലപ്പെട്ടത് നിരവധി പേർ
യുക്രൈനിൽ റഷ്യൻ അധിനിവേശം ആരംഭിച്ചിട്ട് ഇന്ന് ഒരു മാസം. മരിയുപോളിലും കീവിലും ഉൾപ്പടെ നിരവധി പേരാണ് യുദ്ധത്തിൽ കൊല്ലപ്പെട്ടത്.
Story Highlights: todays headlines (24-03-22)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here