മൃതദേഹം മറവ് ചെയ്തത് അമ്മയുടെ സഹായത്തോടെ; ചേർപ്പിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ അമ്മയും പ്രതി

തൃശൂർ ചേർപ്പിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ അമ്മയും പ്രതി. അമ്മയുടെ സഹായത്തോടെയാണ് മൃതദേഹം മറവ് ചെയ്തതെന്ന് പ്രതി കെ ജെ സാബു വ്യക്തമാക്കി. ആശുപത്രിയിലുള്ള അമ്മ പത്മാവതിയുടെ അറസ്റ്റ് ഡിസ്ചാർജ് ആയ ശേഷം രേഖപ്പെടുത്തും.
മദ്യപിച്ചു ബഹളം വച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതിയായ സാബു പൊലീസിനോടു പറഞ്ഞിരുന്നു. സാബുവിന്റെ സഹോദരന്‍ ബാബുവാണ് കൊല്ലപ്പെട്ടത്.
Read Also : തൃശൂർ കേച്ചേരിയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തി
ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ രണ്ടുദിവസം മുമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ശനിയാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നത്. മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചിടുകയായിരുന്നു. മൃതദേഹത്തിന്റെ കൈ പുറത്തുകണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.
Story Highlights: Youth Kills Elder Brother in Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here