Advertisement

IFFK സമഗ്ര കവറേജിനുള്ള ദൃശ്യമാധ്യമ പുരസ്‌കാരം ട്വന്റിഫോറിന്

March 25, 2022
Google News 1 minute Read

രാജ്യാന്തര ചലച്ചിത്രമേളയില്‍ പുരസ്‌കാരത്തിളക്കവുമായി 24 ന്യൂസ്. മേളയിലെ സമഗ്ര കവറേജിനുള്ള പുരസ്‌ക്കാരം 24 ന്യൂസിന് ലഭിച്ചു. റിപ്പോര്‍ട്ടിങ് മികവിനുള്ള ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് തിരുവനന്തപുരം ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ അലക്‌സ് റാം മുഹമ്മദും അര്‍ഹനായി.

സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരം സമ്മാനിച്ചു. രാവുകളെ പകലാക്കിയ കഠിനാധ്വാനത്തിന്റെ ഫലമാണ് പുരസ്‌കാരനേട്ടമെന്ന് ടീം 24 പ്രതികരിച്ചു. അച്ചടി മാധ്യമ രംഗത്തെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം ദി ഹിന്ദുവിന്റെ എസ് ആര്‍ പ്രവീണ്‍ നേടി. മലയാളമനോരമയിലെ റിങ്കുരാജ് മട്ടാഞ്ചേരിയാണ് അച്ചടി മാധ്യമ വിഭാഗത്തിലെ മികച്ച ഫോട്ടോഗ്രാഫര്‍.

ഐഎഫ്എഫ്‌കെ പുരസ്‌കാരങ്ങളില്‍ മികച്ച മലയാള ചിത്രമായി നിഷിദ്ധോ തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച പുതുമുഖ സംവിധായകനുള്ള കെ ആര്‍ മോഹനന്‍ അവാര്‍ഡ് പ്രഭാഷ്, കൃഷ്ണാനന്ദ് എന്നിവര്‍ പങ്കിട്ടു.

Story Highlights: IFFK 2022 award 24 news

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here