Advertisement

സാബു എം ജേക്കബിന് തിരിച്ചടി; തൊഴിലാളിയുടെ അപകടമരണത്തിലെ കേസ് റദ്ദാക്കാനാകില്ലെന്ന് സുപ്രിംകോടതി

March 25, 2022
Google News 2 minutes Read

ഫാക്ടറി തൊഴിലാളി ജോലിക്കിടെ അപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയും കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്് എം.ഡിയുമായ സാബു എം.ജേക്കബ് സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തള്ളി. കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന ഹൈക്കോടതി ഉത്തരവില്‍ ഇടപെടാനാകില്ലെന്ന് പെടാനാകില്ലെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. (sabu m jacob plea supreme court)

2014 മെയ് 24ന് കിഴക്കമ്പലം ഫാക്ടറിയിലുണ്ടായ അപകടത്തിലാണ് തൊഴിലാളിയായ പി.ടി. അജീഷ് മരിച്ചത്. സംഭവത്തില്‍ സാബു എം.ജേക്കബ് വിചാരണ നേരിടണമെന്നും, ഫാക്ടറി നടത്തിപ്പിന്റെ ചുമതല അടക്കം കാര്യങ്ങള്‍ വിചാരണ വേളയിലാണ് പരിശോധിക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഫാക്ടറി തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് പെരുമ്പാവൂര്‍ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഇന്‍സ്‌പെക്ടര്‍ നല്‍കിയ പരാതിയിലാണ് സാബു എം.ജേക്കബിനെതിരെയുള്ള കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയിലെ കേസ്.

Story Highlights: sabu m jacob plea supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here