സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്തു; സിപിഐ നേതാവിനെതിരെ നടപടി

സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത സിപിഐ നേതാവിനെതിരെ അച്ചടക്ക നടപടി. സിപിഐ പിറവം ലോക്കല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും കെ സി തങ്കച്ചനെ നീക്കം ചെയ്തു. തനിക്ക് പിശക് പറ്റിയെന്ന തങ്കച്ചന്‍ നേതൃത്വത്തെ അറിയിച്ചതിന് പിന്നാലെയാണ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്.
പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും അച്ചടക്കമുള്ള പ്രവര്‍ത്തകനായി മുന്നോട്ടുപോകുമെന്നും കെ സി തങ്കച്ചന്‍ വ്യക്തമാക്കി. മണ്ഡലം കമ്മിറ്റയില്‍ നിന്നും തങ്കച്ചനെ പുറത്താക്കി.
Read Also : കല്ലിടുന്നത് സർക്കാരിന് വിദേശവായ്‌പ എടുക്കാൻ; സിൽവർ ലൈൻ നടപ്പാക്കാൻ അനുവദിക്കില്ല; രമേശ് ചെന്നിത്തല
കഴിഞ്ഞ ദിവസമാണ് പിറവത്ത് സില്‍വര്‍ ലൈന്‍ സര്‍വേയ്ക്ക് എതിരെയുള്ള പ്രതിഷേധത്തില്‍ കെ സി തങ്കച്ചന്‍ പങ്കെടുത്തത്. കോണ്‍ഗ്രസ് നേതാക്കളും വേദിയിലുണ്ടായിരുന്നു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്ത് നിലപാടെടുത്താലും താന്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നായിരുന്നു സിപിഐ നേതാവിന്റെ വാക്കുകള്‍. തുടര്‍ന്ന് ജില്ലാ നേതൃത്വം നടപടിയിലേക്ക് കടക്കുകയായിരുന്നു
Story Highlights: action against cpi local secretary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here