Advertisement

മോട്ടോര്‍ വാഹന നിയമം ലംഘിച്ചു; പ്രൊവിഡന്‍സ് കോളജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

March 26, 2022
1 minute Read
case against providence college students

കോഴിക്കോട് പ്രൊവിഡന്‍സ് കോളജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. മോട്ടോര്‍ വാഹന നിയമം ലംഘിച്ച് ക്യാംപസില്‍ ആഘോഷം നടത്തിയതിനാണ് മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തത്. തിങ്കളാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടിസ് നല്‍കി.

മുക്കം കളംതോട് എം ഇ എസ് കോളേജിലും വാഹനങ്ങളില്‍ അഭ്യാസ പ്രകടനം നടത്തിയ സംഭവത്തില്‍ 10 വിദ്യാര്‍ഥികള്‍ക്കെതിരെ ഇന്നലെ കേസെടുത്തിരുന്നു. സെന്റോഫ് ദിനത്തോട് അനുബന്ധിച്ച് നടന്ന ആഘോഷങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ വാഹനാഭ്യാസ പ്രകടനം നടത്തിയത്. വിദ്യാര്‍ഥികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.

Read Also : മൊബൈലില്‍ സംസാരിച്ച് ബസോടിച്ചു; ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് മോട്ടോര്‍ വാഹന എന്‍ഫോഴ്സ്മെന്റ് വിഭാഗം

മലബാര്‍ ക്രിസ്ത്യന്‍ ഹയര്‍ സെക്കന്ഡറി സ്‌കൂളിലും സമാനമായി അപകടകരമായി വാഹനം ഓടിച്ചതിന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വിഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ തന്നെ കേസെടുത്തിരുന്നു.

Story Highlights: case against providence college students

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top