മൊബൈലില്‍ സംസാരിച്ച് ബസോടിച്ചു; ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് മോട്ടോര്‍ വാഹന എന്‍ഫോഴ്സ്മെന്റ് വിഭാഗം

മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് അപകടകരമായി ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്. കണ്ണൂരാണ് സംഭവം. മോട്ടോര്‍ വാഹന എന്‍ഫോഴ്സ്മെന്റ് വിഭാഗം കേസെടുത്ത് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്റ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തതായി കണ്ണൂര്‍ ആര്‍.ടി.ഒ അറിയിച്ചു.
Read Also : അമ്മയുടെ പരിചയക്കാരിയായ യുവതിയെ പീഡിപ്പിച്ചയാളും സുഹൃത്തും പിടിയില്‍
ഡ്രെവര്‍ മൊബൈലില്‍ സംസാരിച്ചുകൊണ്ട് ബസ് ഓടിക്കുന്ന ദൃശ്യങ്ങള്‍ യാത്രക്കാരിലൊരാള്‍ രഹസ്യമായി കാമറയില്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന് അയച്ച് നല്‍കിയതോടെയാണ് അവര്‍ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്.
പയ്യന്നൂര്‍- കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന വെസ്റ്റേണ്‍ ബസിന്റെ ഡ്രൈവര്‍ക്കെതിരെയാണ് കേസെടുത്തത്. കണ്ണൂര്‍ ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ് പ്രമോദ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ജഗന്‍ലാലും സംഘവും വാഹന പരിശോധന നടത്തിയാണ് ബസ് ഡ്രൈവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
Story Highlights: Bus driver arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here