അമ്മയുടെ പരിചയക്കാരിയായ യുവതിയെ പീഡിപ്പിച്ചയാളും സുഹൃത്തും പിടിയില്‍

അമ്മയുടെ പരിചയക്കാരിയായ യുവതിയെ ഭീഷണിപ്പെടുത്തി ലോഡ്ജിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ച കേസില്‍ മകനും കൂട്ടുകാരനും അറസ്റ്റില്‍. കൊല്ലത്താണ് സംഭവം. മണിയാര്‍ കേളന്‍കാവ് ആര്‍.പി.എല്‍ ബ്ലോക്ക് ഒന്നില്‍ സുജിത് (28), പ്രവീണ്‍ (ബ്രാവോ- 19) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
അമ്മയുടെ പരിചയക്കാരിയായ യുവതിയുമായി സുജിത്ത് ബന്ധം സ്ഥാപിക്കുകയും അവരുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കുകയും ചെയ്തശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സ്വര്‍ണവും പണവും തരണമെന്ന് ആവശ്യപ്പെടുകയും ലോഡ്ജിലേക്ക് വരാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഭീഷണി കടുത്തതോടെ ലോഡ്ജിലെത്തിയ യുവതിയെ സുജിത്ത് ബലംപ്രയോഗിച്ച് പീഡിപ്പിക്കുകയായിരുന്നു.
Read Also : കശ്മീരിൽ ഭീകരരുടെ വെടിയേറ്റ് പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു
സുജിത് ഇക്കാര്യങ്ങള്‍ കൂട്ടുകാരനായ പ്രവീണിനോട് പറഞ്ഞു. വിവരങ്ങള്‍ പുറത്ത് പറയാതിരിക്കാന്‍ പ്രവീണ്‍ യുവതിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഏരൂര്‍ ഇന്‍സ്‌പെക്ടര്‍ പ്രതാപചന്ദ്രന്റെ നിര്‍ദേശാനുസരണം എസ്.ഐ ശരലാലിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Story Highlights: Man arrested for molesting girl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here