സൗദിയില്‍ കൊവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞു

സൗദി അറേബ്യയില്‍ കൊവിഡ് കേസുകളില്‍ വന്‍ കുറവ്. പുതുതായി 99 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 198 പേര് സുഖം പ്രാപിച്ചു. രണ്ട് മരണവും പുതുതായി രേഖപ്പെടുത്തി. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,50,179 ഉം രോഗമുക്തരുടെ എണ്ണം 7,32,939 ഉം ആയി.
ഇതോടെ രാജ്യത്തെ ആകെ മരണം 9,036 ആയി. നിലവില്‍ 8,204 പേര് രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരില്‍ 142 പേര് ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നു. സൗദിയില്‍ നിലവിലെ കൊവിഡ് മുക്തിനിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.2 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 24, ജിദ്ദ 14, മദീന 13, മക്ക 7, ദമ്മാം 5, ത്വാഇഫ് 4, അബഹ 4, ഹുഫൂഫ് 4.
Story Highlights: covid cases have dropped sharply in Saudi Arabia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here