നിക്കി ഗൽറാണി വിവാഹിതയാകുന്നു; വിവാഹ നിശ്ചയ ചിത്രങ്ങൾ

തെന്നിന്ത്യൻ താരം നിക്കി ഗൽറാണി വിവാഹിതയാകുന്നു. ആദി പിനിസെറ്റിയാണ് വരൻ. മാർച്ച് 24ന് ആയിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. വിവാഹ വാർത്ത നിക്കി തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. ചിത്രങ്ങളും ഷെയർ ചെയ്തിട്ടുണ്ട്. ( nikki galrani engagement photos )
‘ ജീവിതത്തിൽ പരസ്പരം മുറുകെ പിടിക്കണം. ഞങ്ങൾ കുറച്ച് വർഷങ്ങൾക്ക് മുൻപാണ് കണ്ടുമുട്ടുന്നത്. 24.3.22 ഞങ്ങളെ സംബന്ധിച്ച് വളരെയധികം പ്രത്യേകത നിറഞ്ഞ ദിവസമായിരുന്നു. ഇരു കുടുംബങ്ങളുടേയും സാന്നിധ്യത്തിൽ ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞു. നിങ്ങൾ ഓരോരുത്തരുടേയും സ്‌നേഹവും പ്രാർത്ഥനയും മുന്നോട്ടുള്ള ജീവിതത്തിൽ ഞങ്ങൾക്കൊപ്പം വേണം’- നിക്കി ഗൽറാണി ട്വിറ്ററിൽ കുറിച്ചു.
മലുപു, യാഗവരയിനും നാ കാക്ക, മറക്കാത്ത നാണയം എന്നീ ചിത്രങ്ങളിൽ ആദിയും നിക്കിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഷൂട്ടിംഗ് സെറ്റിലെ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. തുടർന്ന് വർഷങ്ങൾക്കിപ്പുറം ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു.
ഫാഷൻ ഡിസൈൻ പഠനം പൂർത്തിയാകിയ ശേഷം മോഡലിംഗ് രംഗത്ത് എത്തിയ നിക്കി, തമിഴ് ചിത്രമായ പയ്യയുടെ കന്നഡ റീമേക്കിലൂടെ ആണ് സിനിമ ലോകത്തേക്ക് കടന്നു വരുന്നത്.
മൂത്ത സഹോദരിയായ സഞ്ജന അറിയപ്പെടുന്ന മോഡലും അഭിനേത്രിയുമാണ്.
1983 എന്ന സിനിമയിലൂടെയാണ് നിക്കി ഗൽറാണി മലയാളത്തിൽ തുടക്കം കുറിക്കുന്നത്.
പിന്നീട് ഓം ശാന്തി ഓശാന, വെള്ളി മൂങ്ങ, ഒരു സെക്കൻഡ് ക്ലാസ് യാത്ര, രുദ്ര സിംഹാസനം, രാജമ്മ @ യാഹൂ എന്നീ സിനിമകളിലും വേഷമിട്ടു.
The best thing to hold onto in life is each other.
— Nikki Galrani (@nikkigalrani) March 26, 2022
We found each other a couple of years ago & it’s official now?
24.3.22 was really special to us.
We got engaged in the presence of both our families?
Seeking all you love & blessings as we take on this new journey together??♥️ pic.twitter.com/hrMbxieCAn
Story Highlights: nikki galrani engagement photos
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here