റഷ്യൻ ആക്രമണത്തിൽ ഇതുവരെ 4,500 കെട്ടിടങ്ങൾ തകർന്നു: യുക്രൈൻ

റഷ്യൻ ആക്രമണത്തിൽ ജനവാസ മേഖലയിലെ 4,500 കെട്ടിടങ്ങൾ തകർന്നതായി യുക്രൈൻ. 100 വാണിജ്യ കേന്ദ്രങ്ങൾ, 400 വിദ്യാഭ്യാസ സ്ഥാപനങ്ങൾ, 150 ഓളം ആശുപത്രി കെട്ടിടങ്ങളും നിലംപൊത്തി. നാശനഷ്ടത്തിന്റെ വ്യാപ്തി കൃത്യമായി പറയാൻ കഴിയില്ലെന്നും യുക്രൈൻ ഭരണകൂടം അറിയിച്ചു.
പ്രാഥമിക വിലയിരുത്തൽ പ്രകാരം രാജ്യത്ത് വൻതോതിൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൃത്യമായി പറയാൻ സാധിക്കില്ലെങ്കിലും പതിനായിരക്കണക്കിന് ബില്യൺ ഡോളറിന്റെ നഷ്ടം രാജ്യത്തിന് സംഭവിച്ചു. ദിനംപ്രതി കണക്കുകൾ വർധിക്കുകയാണെന്നും മിനിസ്ട്രി ഓഫ് കമ്മ്യൂണിറ്റി അറിയിച്ചു.
രാജ്യത്തെ പുനർനിർമ്മിക്കുന്നത്തിന്റെ ഭാഗമായി കെട്ടിട നിർമ്മാണ സാമഗ്രി ഇറക്കുമതിയിൽ ചില ഇളവുകൾ നൽകിയിട്ടുണ്ട്. എന്നാൽ നിലവിൽ ഇത് സാധ്യമല്ലെന്നും യുദ്ധം ബാക്കിവച്ച കെട്ടിടാവശിഷ്ടങ്ങളും കുഴിബോംബുകളും നീക്കം ചെയ്തതിന് ശേഷമേ പ്രവർത്തികൾ ആരംഭിക്കാൻ കഴിയുകയുള്ളൂവെന്നും മന്ത്രാലയം അറിയിച്ചു.
Story Highlights: 4500 residential buildings destroyed ukrainian says
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here