Advertisement

സൗദിയുമായി താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ഹൂതി വിമതർ

March 27, 2022
1 minute Read

സൗദിയുമായി മൂന്ന് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് യെമനിലെ ഹൂത്തി വിമതർ. മിസൈൽ, ഡ്രോൺ ആക്രമണങ്ങളും മുഴുവൻ സൈനിക നടപടികളും താൽക്കാലികമായി നിർത്തിവച്ചതായി ഹൂതി നേതാവ് മഹ്ദി അൽ മഷാത്ത് അറിയിച്ചു. അതേസമയം സൗദി ഇതുവരെ പ്രതികരിച്ചിട്ടില്ല.

സൗദി ഫോർമുല വൺ മത്സരത്തിന് മുന്നോടിയായി ജിദ്ദയിൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് സുപ്രധാന പ്രഖ്യാപനം. വെള്ളിയാഴ്ച ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ അരാംകോയുടെ രണ്ട് എണ്ണ സംഭരണികൾക്കു തീ പിടിച്ചെങ്കിലും ആളപായമുണ്ടായില്ല. ഈ ആഴ്ച അവസാനം ഫോർമുല വൺ സൗദി ഗ്രാൻപ്രി കാറോട്ട മൽസരം നടക്കുന്ന വേദിയുടെ സമീപമായിരുന്നു ആക്രമണം.

ഹൂതി ആക്രമണത്തിന് മറുപടിയായി യെമൻ തലസ്ഥാനമായ സനായിലും ഹുദെയ്ദായിലും സൗദി കനത്ത വ്യോമാക്രമണം നടത്തിയിരുന്നു. ആഗോള ഊർജ മേഖലയെ സംരക്ഷിക്കാനും എണ്ണവിതരണ ശൃംഖല തകരാതെ കാക്കാനുമാണ് തിരിച്ചടിച്ചതെന്ന് സഖ്യം വ്യക്തമാക്കി. ആക്രമിക്കപ്പെട്ട, ജിദ്ദ രാജ്യാന്തര വിമാനത്താവളത്തിനു തെക്കുകിഴക്കുള്ള നോർത്ത് ജിദ്ദ ബൾക്ക് പ്ലാന്റിൽ മുൻപും ഹൂതികൾ ആക്രമണം നടത്തിയിട്ടുണ്ട്.

Story Highlights: houthi rebels announce 3 day ceasefire with saudi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top