പണിമുടക്ക് മുന്നിൽക്കണ്ട് സംസ്ഥാനത്തെ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്; ധനമന്ത്രി

രണ്ട് ദിവസത്തെ പണിമുടക്ക് മുന്നിൽക്കണ്ട് സംസ്ഥാനത്ത് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ധനമന്ത്രി. ഇന്നും ട്രഷറി പ്രവർത്തിക്കുന്നുണ്ട് കരാറുകാർക്ക് ബില്ല് മാറുന്നതിൽ ഒരു തടസവും ഉണ്ടാകില്ലെന്നും ധനമന്ത്രി പറഞ്ഞു. എന്നാൽ പണിമുടക്ക് ട്രഷറി പ്രവർത്തനത്തെ ബാധിക്കുമെന്ന് മന്ത്രി അറിയിച്ചു.(knbalagopal about two days strike)
‘രണ്ട് ദിവസം പൊതു പണിമുടക്കാണെന്ന് മുൻകൂട്ടി അറിയാവുന്നതാണ്. എന്നാലും പെന്റിങ്ങിൽ ധാരാളം ബില്ലുകളില്ല. വന്നതൊക്കെ എല്ലാം മാറി കൊടുക്കുന്നുണ്ട്. പണിമുടക്ക് സംസ്ഥാനത്തിന് സാമ്പത്തികമായി ബുദ്ധിമുട്ട് വരാത്ത രീതയിൽ അതിനുള്ള പണവും കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Read Also : വാട്ട്‌സ്ആപ്പ് വെബിനായി പുതിയ സുരക്ഷാ മാര്‍ഗം; എന്താണ് കോഡ് വെരിഫൈ?
അതേസയം കെ-റെയില്‍ സമരത്തില്‍ യുഡിഎഫിനെ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ വിമര്‍ശിച്ചു. സംസ്ഥാനത്തെ പ്രതിപക്ഷ എംപിമാര്‍ കേരളത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും അവർ കെ -റെയിലിനെതിരെ സമരം നടത്തുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു. എന്നാൽ കേരളത്തിന് കിട്ടേണ്ട ഫണ്ട് കിട്ടാന്‍ വേണ്ടിയെങ്കിലും എംപിമാര്‍ക്ക് വാദിച്ചു കൂടെയെന്നും കെഎസ്ആര്‍ടിസിയുടെ ഇന്ധന വില വര്‍ധനക്കെതിരെ പോലും മിണ്ടുന്നില്ലെന്നും കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.
Story Highlights: knbalagopal about two days strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here